കൊച്ചി മേയര്‍ തെരഞ്ഞെടുപ്പ്: ‘അനിയത്തിയെ കാണിച്ച്‌ ചേട്ടത്തിയെ കല്യാണം കഴിപ്പിച്ച വിചിത്ര നടപടി’; ദീപ്തിയെ വെട്ടിയതില്‍ കടുത്ത വിമര്‍ശനവുമായി അജയ് തറയില്‍

Spread the love

കൊച്ചി: കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാത്തതില്‍ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍.

video
play-sharp-fill

അനിയത്തിയെ കാണിച്ച്‌ ചേട്ടത്തിയെ കല്യാണം കഴിച്ച്‌ കൊടുക്കുന്ന വിചിത്ര നടപടിയാണ് ഉണ്ടായത് എന്നായിരുന്നു അജയ് തറയിലിന്റെ വിമർശനം. കൊച്ചി മേയർ തെരഞ്ഞെടുപ്പില്‍ നടന്നത് ഗ്രൂപ്പുകളുടെ നഗ്നനൃത്തമാണ്.

ഡിസിസി പ്രസിഡൻ്റ് ഏകപക്ഷീയമായി പെരുമാറിയെന്നും അജയ് തറയില്‍ വിമർശിച്ചു. കോർ കമ്മിറ്റി ചേരാതെയാണ് മേയറെയും ഡെപ്യൂട്ടി മേയറേയും തെരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രൂപ്പാണ് വലുത് എന്ന പ്രതീതി ഉണ്ടാക്കി. ദീപ്തി കേവലം ഒരു കൗണ്‍സിലറല്ല. നിരന്തര പോരാട്ടങ്ങളിലൂടെ വന്ന ഒരാളെ ഒഴിവാക്കിയതിനെ ന്യായീകരിക്കാനാവില്ലെന്നും അജയ് തറയില്‍ കൂട്ടിച്ചേർത്തു.