
കൊച്ചി: കൊച്ചി മേയറുടെ കാര്യത്തില്‍ പാർട്ടി അന്തിമ തീരുമാനം എടുക്കുമെന്ന് ദീപ്തി മേരി വർഗീസ്. എന്തുതന്നെയായാലും താൻ അനുസരിക്കുമെന്നും വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കൊന്നും ഇവിടെ സ്ഥാനമില്ലെന്നും ദീപ്തി പറഞ്ഞു.
നിലവില്‍ മേയർ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ കടുത്ത അഭിപ്രായ ഭിന്നതയാണ് നിലനില്‍ക്കുന്നത്. കൗണ്‍സിലർമാരെ ഗ്രൂപ്പ് തിരിഞ്ഞ് സ്വാധീനിക്കുകയാണ് നേതാക്കള്‍.
ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ജയിച്ച ഷൈനി മാത്യുവിനായി എ ഗ്രൂപ്പ് ഒന്നിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസിനും പാലാരിവട്ടം ഡിവിഷനില്‍ നിന്ന് ജയിച്ച മിനിമോള്‍ക്കുമായി ഐ ഗ്രൂപ്പിലും തർക്കമാണ്. കൗണ്‍സിലർമാരുടെ പിന്തുണയില്‍ നേരിയ മുൻതൂക്കം ഷൈനി മാത്യുവിനാണ്. ദീപ്തിയും മിനിമോളും ഒപ്പത്തിനൊപ്പമെന്നും സൂചന. ചില കൗണ്‍സിലർമാർ ആരുടെയും പേര് പറഞ്ഞില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിലെ ഗ്രൂപ്പ് നേതാക്കള്‍ കൗണ്‍സിലർമാരുടെ അഭിപ്രായം തേടിയ രീതിയിലും പാർട്ടിക്കുള്ളില്‍ അമർഷുണ്ട്. ദീപ്തിയുടെ, പാർട്ടിയിലെ സീനിയോറിറ്റി പരിഗണിക്കണം എന്ന നിലപാടിലാണ് മുതിർന്ന നേതാക്കള്‍. മേയർ സ്ഥാനം മൂന്ന് ടേമായി പങ്കിടുന്നതും ആലോചനയിലുണ്ട്. നിർണായക ചർച്ച ഇന്ന് വൈകിട്ട് നടക്കും. കോർപ്പറേഷൻ കോർ കമ്മിറ്റിയില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ കെപിസിസി മേയറെ പ്രഖ്യാപിക്കും.



