video
play-sharp-fill

കൊച്ചി കളമശ്ശേരിയിൽ  മഹിളാ കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം; പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു; യുവതിയുടെ താടിയെല്ലിന് ഗുരുതര പരിക്ക്;  ജെബി മേത്തർ എം പിയെ റോഡിലൂടെ വലിച്ചിഴച്ചു

കൊച്ചി കളമശ്ശേരിയിൽ മഹിളാ കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം; പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു; യുവതിയുടെ താടിയെല്ലിന് ഗുരുതര പരിക്ക്; ജെബി മേത്തർ എം പിയെ റോഡിലൂടെ വലിച്ചിഴച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മഹിളാ കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

ജെബി മേത്തർ എം പിയെ റോഡിലൂടെ വലിച്ചിഴച്ചു. ജലപീരങ്കിയുടെ ശക്തിയിൽ ഒരു പ്രവർത്തക നൂറു മീറ്റർ അകലേക്ക്‌ തെറിച്ചു വീണു. യുവതിയുടെ താടിയെല്ലിന് ഗുരുതര പരുക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പരുക്കേറ്റ പ്രവർത്തകർ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കളമശേരി പൊലീസിന്റേതുൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ നടപടികളിൽ പ്രതിഷേധിച്ചാണ് മഹിളാ കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്.

പ്രധാനമായും കെഎസ്‌യു ജില്ലാ സെക്രട്ടറി മിവ ജോളിക്കെതിരായ പൊലീസ് അതിക്രമത്തിൽ നടപടിയെടുക്കാത്തത് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം