
സ്വന്തം ലേഖകൻ
കൊച്ചി : ലുലു മാളിൽ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിനുള്ളില്‍നിന്ന് ചില്ല് തകർത്ത് വില പിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം പുളിയറക്കോണം ശ്രീശൈലം എസ്.എല്‍. ശരത്(35), കോട്ടയം മുണ്ടക്കയം ടി.ടി.റിനു(35) എന്നിവരാണ് അറസ്റ്റിലായത്.
ഇരുചക്രവാഹനത്തിന്‍റെ സ്പാര്‍ക്ക് പ്ലഗ് ഉപയോഗിച്ച്ാണ് വാഹനത്തിന്‍റെ ചില്ല് പൊട്ടിച്ച്ത്. കളമശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വിബിന്‍ദാസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിന്‍റെ ചില്ലു പൊട്ടിച്ചാണ് ബാഗും അതിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണമോതിരം, മൊബൈല്‍ ഫോണ്‍, 3000 രൂപ എന്നിവ സംഘം കവര്‍ന്നത്.
ഇത്തരത്തില്‍ കവര്‍ച്ച നടത്തുന്നതിനായി കഴിഞ്ഞ 10 ദിവസമായി സംഘം കൊച്ചിയിൽ താ്സിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം മറൈന്‍ഡ്രൈവില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ചില്ല് തകര്‍ത്ത് 4500 രൂപയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നിരുന്നു. അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരന്‍റെ മൊബൈല്‍ഫോണ്‍ കവര്‍ന്നതായും പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.