play-sharp-fill
വൈദ്യുതി മുടങ്ങുന്നത് പതിവ്; വിളിച്ചാല്‍ ഫോണെടുക്കുകയുമില്ല; പാതിരാത്രിയില്‍ കെഎസ്‌ഇബി ഓഫീസ് ഉപരോധിച്ച്‌ നാട്ടുകാര്‍

വൈദ്യുതി മുടങ്ങുന്നത് പതിവ്; വിളിച്ചാല്‍ ഫോണെടുക്കുകയുമില്ല; പാതിരാത്രിയില്‍ കെഎസ്‌ഇബി ഓഫീസ് ഉപരോധിച്ച്‌ നാട്ടുകാര്‍

കൊച്ചി: തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാർ കെഎസ്‌ഇബി ഓഫീസ് ഉപരോധിച്ചു.

ആലുവ എടയാറിലാണ് നാട്ടുകാർ രാത്രി കെഎസ്‌ഇബി ഓഫീസ് ഉപരോധിച്ചത്.


രാത്രി 12 മണിക്ക് നടന്ന ഉപരോധത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി ആളുകളെത്തി. രാത്രി 9 മണിക്ക് ശേഷം വൈദ്യുതി മുടങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുപോലെ കെഎസ്‌ഇബി ഉദ്യോഗസ്ഥർ ഫോണ്‍ റിസീവർ മാറ്റിവയ്ക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.