കൊച്ചിയിലും കോട്ടയത്തും നിയമം ലംഘിച്ച് പടുത്തുയർത്തിയത് നിരവധി ഫ്‌ളാറ്റുകൾ ; ഇരുമ്പനത്തുള്ള ഹീര ലൈഫ് സ്റ്റെൽ ഫ്‌ളാറ്റ് നിർമ്മിച്ചത് നിയമങ്ങൾ കാറ്റിൽ പറത്തി ; മരടിന് ശേഷം പൊളിക്കുന്നത് ഹീരയോ ?
സ്വന്തം ലേഖിക
കൊച്ചി : കൊച്ചിയിലും കോട്ടയത്തും നിയമം ലംഘിച്ച് പടുത്തുയർത്തിയ ഫ്‌ളാറ്റുകളുടെ എണ്ണം കൂടുന്നു. മരടിലെ ഫ്‌ളാറ്റുകൾക്കു പുറമെ ഇപ്പോൾ നിമലംഘനം കണ്ടെത്തിയിരിക്കുന്നത് വളരെ പ്രമുഖമായ ഒരു ഗ്രൂപ്പിന്റെ ഫ്‌ളാറ്റ് . ഹീര ഗ്രൂപ്പിന്റെ തൃപ്പൂണിത്തുറ ഇരുമ്പനത്തുള്ള ഹീര ലൈഫ് സ്റ്റൈൽ എന്ന 18 നില കെട്ടിടമാണ് അതിലൊന്ന്. കൈവശാവകാശ സർട്ടിഫിക്കറ്റോ നിർമാണം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ ഇതുവരെ ഈ ഫ്ളാറ്റുകൾക്ക് നൽകിയിട്ടില്ല. സുരക്ഷാ വിഭാഗം എൻ.ഒ.സി ഇല്ലെങ്കിൽ ഫ്ളാറ്റ് അടച്ചുപൂട്ടണമെന്ന് മുൻപ് ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു.
2007ലാണ് ഹീരാ ലൈഫ്സ്റ്റെൽ എന്ന 18 നില ഫ്ലാറ്റിന്റെ നിർമ്മാണം തുടങ്ങുന്നത്. 2015ൽ നിർമാണം പൂർത്തിയാക്കിയെങ്കിലും ഈ ഫ്ളാറ്റിന് തൃപ്പൂണിത്തുറ നഗരസഭ ഇതുവരെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഫ്ളാറ്റിലെ താമസക്കാരനായ ബൈജു കെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗ്നമായ നിയമലംഘനങ്ങൾ പുറത്തു വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിടത്തിന് ഫയർ ആന്റ് സേഫ്റ്റി സർട്ടിഫിക്കറ്റ് ഇല്ല. അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചല്ല ഫ്ലാറ്റ് നിർമിച്ചത് എന്ന് സ്റ്റേഷൻ ഓഫീസർ പറയുന്നു. എന്നാൽ എൻ.ഒ.സി ലഭിച്ചിട്ടുണ്ടെന്നാണ് നഗരസഭ രേഖാമൂലം നൽകിയ മറുപടി. സുരക്ഷാ സംവിധാനം അപര്യാപ്തമാണെങ്കിൽ ഫ്ളാറ്റ് അടച്ചുപൂട്ടണമെന്ന് നേരത്തെ ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. കെട്ടിട നിർമാണ സമയത്ത് നൽകുന്ന താൽക്കാലിക വൈദ്യുതി കണക്ഷനിലാണ് ഫ്ളാറ്റ് ഇപ്പോഴും പ്രവർത്തിക്കുന്നത്.