video
play-sharp-fill

കൊച്ചി കാലടിയിൽ വീട്ടമ്മയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

കൊച്ചി കാലടിയിൽ വീട്ടമ്മയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കാലടി മറ്റൂരിൽ വീട്ടമ്മയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മറ്റൂർ സ്വദേശിനി സുനിതയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ഷൈജുവിനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാർ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന സുനിതയെയായിരുന്നു. ഈ സമയം സുനിതയും ഭർത്താവ് ഷൈജുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുനിതയെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുനിതയുടെ നെഞ്ചിൽ ആഴത്തിലുള്ള മുറിവുണ്ട്. സുനിതയുടെ ഭർത്താവ് ഷൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സുനിത ഗോവണിയിൽ നിന്ന് വീണതാണെന്നായിരുന്നു ഷൈജുവിൻ്റെ മൊഴി.എന്നാൽ ഷൈജുവിനെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് കാലടി പൊലീസ് അറിയിച്ചു.

ഷൈജുവും ഭാര്യ സുനിതയും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും കാലടി പൊലിസീൽ മുമ്പ് പരാതി നൽകിയിരിന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സുനിതയുടെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റോസ്‌ന, റിയ എന്നിവർ മക്കളാണ്.