video
play-sharp-fill

‘കമ്പനിയെ നശിപ്പിക്കാൻ ശ്രമം, കമ്പനിക്ക് ഇതില്‍ യാതൊരു പങ്കുമില്ല; മുൻ ജീവനക്കാരനെതിരെ കേസ് കൊടുക്കും’; പ്രതികരിച്ച്‌ തൊഴില്‍ പീഡന വീഡിയോയിലെ യുവാക്കള്‍

‘കമ്പനിയെ നശിപ്പിക്കാൻ ശ്രമം, കമ്പനിക്ക് ഇതില്‍ യാതൊരു പങ്കുമില്ല; മുൻ ജീവനക്കാരനെതിരെ കേസ് കൊടുക്കും’; പ്രതികരിച്ച്‌ തൊഴില്‍ പീഡന വീഡിയോയിലെ യുവാക്കള്‍

Spread the love

കൊച്ചി: തൊഴില്‍ പീഡനമെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരു സാഹചര്യത്തില്‍ ചിത്രീകരിച്ചതാണെന്ന നിലപാട് ആവർത്തിച്ച്‌ കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാർ.

ഇന്നലെ പ്രചരിച്ച വിവാദ വീഡിയോയിലുണ്ടായിരുന്ന യുവാക്കളാണ് ഇപ്പോള്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. സ്ഥാപനത്തില്‍ മുൻപുണ്ടായിരുന്ന ജീവനക്കാരനായ മനാഫ്, ജനറല്‍ മാനേജറോട് പക വീട്ടാനാണ് മുൻപെടുത്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് യുവാക്കള്‍ പറയുന്നത്.

‘ബിസിനസ് ഡെവലപ്‌മെന്റിന്റെ പേരിലാണ് ദൃശ്യങ്ങള്‍ അന്ന് ചിത്രീകരിച്ചത്. പിന്നീട് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. മനാഫിനെതിരെ കേസ് കൊടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോ ചിത്രീകരിച്ചിട്ട് നാല് മാസമായി. ഞങ്ങള്‍ ഇപ്പോഴും സ്ഥാപനത്തിലെ ജീവനക്കാരാണ്. കമ്പനിയെ നശിപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുളള കാര്യങ്ങള്‍ ചെയ്യുന്നത്. കമ്പനിക്ക് ഇതില്‍ യാതൊരു പങ്കുമില്ല’-യുവാക്കള്‍ വ്യക്തമാക്കി.