
കൊച്ചിയിലെ അനാശാസ്യ കേന്ദ്രത്തിലൂടെ നൗഷാദിന് ലഭിക്കുന്നത് മാസം മൂന്നര ലക്ഷത്തിലധികം രൂപ; ഉപയോഗിക്കുന്നത് 20നും 30നും ഇടയിലുള്ള യുവതികളെ; രക്ഷപ്പെടുത്തിയത് സംഘത്തിന്റെ ചതിയില്‍പ്പെട്ട 11 യുവതികളെ; മുഖ്യപ്രതി സ്പാ ഉടമ ഒളിവിൽ തുടരുമ്പോൾ..!
കൊച്ചി: പൊലീസ് എത്തിയത് ലഹരി ഇടപാടുകാരെ പൊക്കാൻ.
എന്നാല്‍ കുടുങ്ങിയത് സ്പായുടെ മറവില്‍ ഫോർ സ്റ്റാർ ഹോട്ടലില്‍ അനാശാസ്യകേന്ദ്രം നടത്തിയവർ.
സംഘത്തിന്റെ ചതിയില്‍പ്പെട്ട 11 യുവതികളെ രക്ഷപ്പെടുത്തി. സ്പാ നടത്തിപ്പുകാരനും രണ്ട് ഇടപാടുകാരും അറസ്റ്റിലായി.
മുഖ്യപ്രതിയായ സ്പാ ഉടമ ഒളിവിലാണ്. രക്ഷപ്പെട്ട യുവതികളില്‍ ഒരാളുടെ പരാതിയിലാണ് അറസ്റ്റ്. വൈറ്റിലയിലെ ആർട്ടിക്ക് ഹോട്ടലില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം നരുവറ അത്തിമണ്ണില്‍ വീട്ടില്‍ നൗഷാദ് അലി (38), എറണാകുളം മഞ്ഞുമ്മല്‍ മണവാളൻ വീട്ടില്‍ വർഗീസ് ജോണ്‍ പോള്‍ (30), ഇൻഫോപാർക്കിലെ ജീവനക്കാരനായ യുവാവ്, എറണാകുളം സ്വദേശി എന്നിവരാണ് പ്രതികള്‍.
ഇടപാടുകാരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു. വർഗീസ് ജോണ്‍ പോള്‍ പൊലീസ് കസ്റ്റഡിലാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കും. മുഖ്യപ്രതിയായ നൗഷദിനായി മരട് പൊലീസ് അന്വേഷണം ഊർജിതമാക്കി.