കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവ്: വിരലുകള്‍ മുറിച്ചു മാറ്റിയ യുവതി മൊഴി നൽകി; 2 ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം ശക്തം

Spread the love

കൊച്ചി:തിരുവനന്തപുരത്തെ സ്വകാര്യ കോസ്മെറ്റിക് ക്ലിനിക്കിലെ കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയില്‍ പിഴവിനെ തുടര്‍ന്ന് കൈ, കാല്‍ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന തിരുവനന്തപുരം സ്വദേശി നീതു സംസ്ഥാനതല മെഡിക്കല്‍ എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കി.

കൊച്ചിയിലായിരുന്നു മൊഴിയെടുപ്പ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, നഴ്സിംഗ് സര്‍വീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍, എന്നിവരടങ്ങുന്ന സംഘത്തിന് മുന്നിലാണ് നീതു മൊഴി നല്‍കിയത്. നീതു ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ കോസ്മെറ്റിക് ഹോസ്പിറ്റലിലെ ഒരു ഡോക്ടറെയും കമ്മിറ്റി വിളിച്ചു വരുത്തിയിരുന്നു. തനിക്ക് ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുക്കണമെന്ന ആവശ്യം നീതു എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ആവര്‍ത്തിച്ചു.

സോഫ്റ്റുവെയര്‍ എന്‍ജിനീയറായ നീതുവിന്‍റെ ഒന്‍പതുവിരലുകളാണ് ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് മുറിച്ചു മാറ്റേണ്ടി വന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം അസ്വസ്ഥതയുണ്ടായതോടെ ഡോക്ടറെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ കുഴപ്പമില്ലെന്നാണ് ഡോക്ടര്‍ ഷൈനാള്‍ ശശാങ്കന്‍ വിശ്വസിപ്പിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 22നായിരുന്നു അടിവയറ്റിലെ കൊഴുപ്പു നീക്കുന്നതിനായി ശസ്ത്രക്രിയ നടത്തിയത്. 27 ദിവസം വെന്‍റിലേറ്ററില്‍ കിടന്ന ശേഷമാണ് ജീവന്‍ രക്ഷിക്കുന്നതിനായി വിരലുകള്‍ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചത്.