
കൊച്ചി : അറബിക്കടലില്‍ കൊച്ചി തീരത്ത് മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകള്‍ നീക്കം ചെയ്യാൻ നടപടികള്‍ ആരംഭിച്ചു. കണ്ടെയ്നറുകള്‍ സ്കാനിങ്‍ലൂടെ കണ്ടെത്തിയാണ് മാറ്റുക.ഇ
തുവരെ അപകടകരമായ വസ്തുക്കള്‍ കടലില്‍ കലർന്നിട്ടില്ലെന്നാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതേസമയം കപ്പല്‍ കമ്ബനിക്കെതിരെ നിയമ നടപടിക്കുള്ള നീക്കങ്ങള്‍ സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്.
മൊത്തം 640 കപ്പലുകളിൽ 13 കണ്ടെയ്നറുകളിലാണ് ഹാനികരമായ വസ്തുക്കളുള്ളത്. ഇതില്‍ 12 എണ്ണത്തില്‍ കാല്‍സ്യം കാർബൈടാണ്. ഈ കണ്ടെയ്നറുകള്‍ ഒഴുകി പോയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 3 വെസലുകള്‍ അപകടസ്ഥലത്ത് ഇപ്പോഴും തുടരുന്നുണ്ട്. അതേസമയം, അറബിക്കടലില്‍ ചരക്ക് കപ്പല്‍ മുങ്ങിയത് ഒറ്റപ്പെട്ട സംഭവമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കപ്പല്‍ അപകടത്തില്‍ ദുരൂഹതയില്ല. കപ്പലിന്റെ ബലാസ്റ്റില്‍ ഉണ്ടായ തകർച്ചയാണ് അപകട കാരണമായി കണക്കാക്കുന്നത്. എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. ജൂലൈ മൂന്നോടെ കപ്പലിലെ ഇന്ധനം പൂർണമായി നീക്കം ചെയ്യാൻ ആകുമെന്നാണ് പ്രതീക്ഷ. ഇതുവരെ അപകടകരമായ ഒരു ഇന്ധനവും കടലില്‍ കലർന്നിട്ടില്ലെന്നും ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി.