കൊച്ചിയിൽ ഗുണ്ടകളുടെ പിറന്നാൾ ആഘോഷം; വധശ്രമ കേസിൽ പ്രതികളായിരുന്ന 8 പേര്‍ പോലീസ് പിടിയിൽ

Spread the love

 

കൊച്ചി: വരാപ്പുഴയിൽ ഗുണ്ടകളുടെ പിറന്നാൾ ആഘോഷം. മഞ്ഞുമ്മൽ സ്വദേശിയായ ഗുണ്ട പശ്ചാത്തലമുള്ള ആളുടെ മകന്റെ പിറന്നാള്‍ പാർട്ടിക്കാണ് ഇവർ ഒത്തുകൂടിയത്. വിവരം അറിഞ്ഞെത്തിയ പൊലീസ് പരിശോധന നടത്തി പരിപാടി പിരിച്ചുവിട്ടു. റൂറൽ എസ്പിയുടെ പ്രത്യേക സംഘമാണ് 8 പ്രതികളെ പിടികൂടിയത്. വധശ്രമ കേസിൽ പ്രതികളായവരാണ് പോലീസ് കസ്റ്റഡിയിലായത്.

 

കഴിഞ്ഞ ദിവസം തൃശ്ശൂരിലും സമാനമായ സംഭവം നടന്നിരുന്നു. തെക്കേ ഗോപുരനടയില്‍ ഗുണ്ടാനേതാവിന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ 32 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

പിറന്നാൾ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രായപൂര്‍ത്തിയാവാത്ത 16 കുട്ടികളുമുണ്ടായിരുന്നു. അവരെ പോലീസ് താക്കീത് ചെയ്ത് ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group