video
play-sharp-fill
സ്വകാര്യ സ്ഥാപനത്തില്‍ ജോലിയാണെന്ന് വീട്ടില്‍ പറഞ്ഞ് കാർത്തിക നടത്തിയത് ലഹരിക്കച്ചവടം; ഒരു പ്രണയത്തകർച്ചയിൽ നിന്നും കരകയറി ശങ്കരനാരായണനുമായി  കൊച്ചിയിൽ ലിവിങ് ടുഗെതര്‍ ; വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിച്ചേർന്നത് വൻ ലഹരികടത്ത് സംഘത്തിലേക്ക്; കൊച്ചിയിൽ പിടിക്കപ്പെട്ട ലഹരിമരുന്ന് സംഘത്തിൽ കോട്ടയം സ്വദേശിനി എത്തിപ്പെട്ടത് ഇങ്ങനെ

സ്വകാര്യ സ്ഥാപനത്തില്‍ ജോലിയാണെന്ന് വീട്ടില്‍ പറഞ്ഞ് കാർത്തിക നടത്തിയത് ലഹരിക്കച്ചവടം; ഒരു പ്രണയത്തകർച്ചയിൽ നിന്നും കരകയറി ശങ്കരനാരായണനുമായി കൊച്ചിയിൽ ലിവിങ് ടുഗെതര്‍ ; വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിച്ചേർന്നത് വൻ ലഹരികടത്ത് സംഘത്തിലേക്ക്; കൊച്ചിയിൽ പിടിക്കപ്പെട്ട ലഹരിമരുന്ന് സംഘത്തിൽ കോട്ടയം സ്വദേശിനി എത്തിപ്പെട്ടത് ഇങ്ങനെ

സ്വന്തം ലേഖകൻ

കൊച്ചി: കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ നിന്നും ലഹരി മരുന്ന് കിട്ടിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

പൊലീസിന്റെ പിടിയിലായ യുവതിയെ പ്രണയത്തിലാക്കി ലഹരിസംഘത്തിലേക്ക് എത്തിച്ചതാണെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സ്വദേശിനിയായ കാര്‍ത്തിക(26)യാണ് ലഹരി മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ ശങ്കരനാരായണന്‍(23) കാര്‍ത്തികയെ പ്രണയിച്ച്‌ ഒപ്പം കൂട്ടുകയും ലഹരിക്ക് അടിമപ്പെടുത്തുകയുമായിരുന്നു.

കോട്ടയം വില്ലൂന്നി സ്വദേശിനിയാണ് കാര്‍ത്തിക. ആദ്യം വിദേശത്തായിരുന്നു യുവതിക്ക് ജോലി. വിദേശത്തെ ജോലി ഉപേക്ഷിച്ച്‌ നാട്ടിലെത്തിയ കാര്‍ത്തിക, ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന്റെ ഇടയിലാണ് ശങ്കരനാരായണനെ കണ്ടുമുട്ടുന്നത്. ഒരു പ്രണയം തകര്‍ന്ന മനോവിഷമത്തിലായിരുന്ന കാര്‍ത്തികയെ ശങ്കരനാരായണന്‍ പ്രണയത്തിലാക്കി കൂടെ കൂട്ടുകയായിരുന്നു.

കൊച്ചിയില്‍ ലിവിങ് ടുഗെതര്‍ ജീവിതം നയിക്കുകയായിരുന്നു ഇരുവരും. ഇതിനിടയിലാണ് ശങ്കരനാരായണന്‍ കാര്‍ത്തികയെ ലഹരിക്കടിമപ്പെടുത്തിയത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണെന്നാണ് കാര്‍ത്തിക കോട്ടയത്തെ വീട്ടില്‍ പറഞ്ഞിരുന്നത്.

ലഹരിക്കച്ചവടത്തിലൂടെ മാസം കൃത്യമായ ഒരു തുകയും യുവതി വീട്ടിലേക്ക് അയച്ചിരുന്നു. ലഹരിമരുന്നുമായി ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മാതാപിതാക്കളെ വിളിച്ചു വരുത്തിയപ്പോഴാണ് കാര്‍ത്തികയുടെ മാതാപിതാക്കള്‍ വിവരങ്ങള്‍ അറിയുന്നത്.

ബ്രഹ്‌മപുരത്തെ കെന്റ് മഹല്‍ ഫ്‌ളാറ്റിലായിരുന്നു പിടിയിലായവരുടെ താമസം. ഇവര്‍ താമസിച്ചിരുന്ന പത്തൊന്‍പതാം നിലയിലെ ഫ്‌ളാറ്റില്‍ നിന്നും 82 കുപ്പി ഹാഷിഷ് ഓയിലും 1.1ഗ്രാം എംഡിഎംഎയുമാണ് കണ്ടെടുത്തത്.