
സ്വന്തം ലേഖകൻ
കൊച്ചി: അത്താണിയില്‍ കാറില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോതമംഗലം ഓടക്കാലി സ്വദേശി എ എ റിഷാദാണ് പിടിയിലായത്.
പെണ്‍കുട്ടികളെ ലക്ഷ്യമാക്കി മാരക മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍.കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും നെടുമ്പാശ്ശേരി പൊലീസും ചേര്‍ന്ന് നടത്തിയ ലഹരിവിരുദ്ധ മിന്നല്‍ പരിശോധനയിലാണ് റിഷാദ് പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെടുമ്പാശ്ശേരി അത്താണി, പെരുമ്പാവൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാരകമായ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.ഇയാളുടെ ഇടപാടുകാരില്‍ കൂടുതലും പെണ്‍കുട്ടികളാണെന്നാണ് വിവരം. എംഡിഎംഎയും എല്‍എസ്ഡിയും ഇയാള്‍ വ്യാപകമായി വില്‍പ്പന നടത്തിയിരുന്നതായും സൂചനയുണ്ട്.