play-sharp-fill
താമസ സ്ഥലത്തെത്തിക്കാമെന്ന വാഗ്ദാനത്തില്‍ മദ്യലഹരിയിലായ യുവതിയെ യുവാക്കള്‍ കാറില്‍ കയറ്റി;  കാറിനുള്ളില്‍ യുവതി ഇരയായത് ക്രൂര പീഡനത്തിന്; എല്ലാത്തിനും ഒത്താശ ചെയ്തത് സുഹൃത്തായ സ്ത്രീ; കൊച്ചി കൂട്ട ബലാത്സംഗത്തില്‍ നടുങ്ങി കേരളം…….

താമസ സ്ഥലത്തെത്തിക്കാമെന്ന വാഗ്ദാനത്തില്‍ മദ്യലഹരിയിലായ യുവതിയെ യുവാക്കള്‍ കാറില്‍ കയറ്റി; കാറിനുള്ളില്‍ യുവതി ഇരയായത് ക്രൂര പീഡനത്തിന്; എല്ലാത്തിനും ഒത്താശ ചെയ്തത് സുഹൃത്തായ സ്ത്രീ; കൊച്ചി കൂട്ട ബലാത്സംഗത്തില്‍ നടുങ്ങി കേരളം…….

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയിലെ മോഡലായ പത്തൊൻപതുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നടുങ്ങി കേരളം.


മദ്യലഹരിയിലായ യുവതിയെ താമസ സ്ഥലത്തെത്തിക്കാമെന്ന വ്യാജേന കാറില്‍ കയറ്റിയാണ് യുവാക്കള്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളും ഒരു സ്ത്രീയുമാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി 10.30ഓടെയാണ് കേരളത്തെ നടുക്കുന്ന സംഭവമുണ്ടായത്. ബാറിലെത്തിയ യുവതി അവിടെ വച്ച്‌ കുഴഞ്ഞു വീണിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ ഇവരെ കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. പിന്നാലെയാണ് ബലാത്സംഗം ചെയ്തത്.

തുടര്‍ന്ന് യുവതിയെ അവര്‍ താമസിക്കുന്ന കാക്കനാട്ടെ വീട്ടില്‍ ഇറക്കി വിട്ടു. മോഡലിന്റെ സുഹൃത്തായ യുവതിയാണ് വിഷയം പൊലീസില്‍ അറിയിച്ചത്. അതിക്രമത്തിന് ഇരയായ യുവതിയെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

അറസ്റ്റിലായ മൂന്ന് യുവാക്കള്‍ മലയാളികളാണ്. പിടിയിലായ സ്ത്രീ മലയാളി അല്ല എന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിലേക്ക് സുഹൃത്തായ സ്ത്രീയോടൊപ്പം മോഡലായ യുവതി എത്തിയത്. മദ്യലഹരിയിലായ യുവതി പത്ത് മണിയോടെ ബാറില്‍ വച്ച്‌ കുഴഞ്ഞു വീണു. ഇതോടെ യുവതിയെ താമസസ്ഥലത്തേക്ക് കൊണ്ടു പോകാം എന്ന് പറഞ്ഞ് യുവാക്കള്‍ യുവതിയെ കാറില്‍ കയറ്റുകയായിരുന്നു.

സുഹൃത്തായ സ്ത്രീ കാറില്‍ കയറിയിരുന്നില്ല. തുടര്‍ന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങിയ യുവാക്കള്‍ കാറില്‍ വച്ച്‌ യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവില്‍ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെയ്യുകയായിരുന്നു.

കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഇക്കാര്യം അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ന് രാവിലെയാണ് ഇതേക്കുറിച്ച്‌ പൊലീസിന് പരാതി ലഭിച്ചത്.

യുവതിയും യുവാക്കളും പോയ ബാറിലെത്തിയ പൊലീസ് യുവാക്കള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചതില്‍ ഇവര്‍ നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്തു. വൈകാതെ യുവതിയെ പീഡിപ്പിച്ചത് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളാണെന്ന് കണ്ടെത്തി.