വയോധികന്റെ ശ്വാസകോശത്തിൽ 2 സെ.മീ നീളമുള്ള കോഴിക്കറിയിലെ എല്ല്, ശസ്ത്രക്രിയ ചെയ്യാതെ എല്ല് പുറത്തെടുത്ത് അമൃത ആശുപത്രി
കൊച്ചി: മൂന്ന് വർഷമായി ശ്വാസകോശ സംബന്ധിമായ ബുദ്ധിമുട്ടുകൾ കൊണ്ട് വലഞ്ഞ 62കാരന്റെ ശ്വാസകോശത്തിൽ നിന്ന് കോഴിക്കറിയിലെ എല്ല് കണ്ടെത്തി. തുടർന്ന് ശ്വാസകോശത്തിൽ നിന്നും കറിയിൽ നിന്നുള്ള എല്ല് നീക്കം ചെയ്തു.
വളരെ നീണ്ട് നിൽക്കുന്ന ചുമയും ശ്വാസതടസവും ഇടവിട്ടെത്തുന്ന പനിയുമായിരുന്നു 62കാരനെ വലച്ചിരുന്നത്. എക്സ് റേ പരിശോധനയിലും സി ടി സ്കാനിലും ശ്വാസകോശത്തിൽ അന്യവസ്തുവുള്ളതായി കണ്ടെത്തുകയായിരുന്നു. ശ്വാസകോശത്തിന്റെ വലത്തേ നാളിയുടെ താഴ്ഭാഗത്താണ് എല്ല് കുടുങ്ങിയത്.
അന്യവസ്തുവിന് പുറമേയ്ക്ക് ദശ വന്ന നിലയിലായിരുന്നു എല്ലിന്റെ ഭാഗമുണ്ടായിരുന്നത്. ഫ്ലെക്സിബിൾ ബ്രോങ്കോസ്പി എന്ന രീതിയിലൂടെയാണ് എല്ലിൻ കഷ്ണം കണ്ടെത്തിയത്. ദ്രവിച്ച് രണ്ട് ഭാഗങ്ങളായി മുറിഞ്ഞ അവസ്ഥയിലാണ് എല്ല് പുറത്തെടുത്തത്. രണ്ട് സെന്റിമീറ്ററോളം നീളമുള്ള എല്ലിൻ കഷ്ണമാണ് പുറത്തെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചി അമൃത ആശൂപത്രിയിലെ പൾമണോളജി വിഭാഗത്തിൽ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ കൂടാതെ ശ്വാസകോശത്തിൽ നിന്ന് കോഴിക്കറിയിലെ എല്ല് പുറത്തെടുത്തത്.