കൊച്ചിയിൽ പൂട്ടിക്കിടന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ മോഷണം: തമിഴ്‌നാട് തിരുട്ട് ഗ്രാമ സംഘാംഗങ്ങളായ സ്ത്രീകൾ അടങ്ങുന്ന സംഘം പിടിയിൽ; മോഷ്ടിച്ചു കടത്തിയത് ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ

Spread the love

ക്രൈം ഡെസ്‌ക്

കൊച്ചി: പൂട്ടിക്കിടന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ അതിക്രമിച്ചു കയറി ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ കവർന്ന ശേഷം രക്ഷപെട്ട തമിഴ്‌നാട് തിരുട്ട് ഗ്രാമാംഗങ്ങളായ മോഷ്ടാക്കളെ കൊച്ചി പൊലീസ് പിടികൂടി. സർക്കാർ ഇടപെടലിനെ തുടർന്നു അടച്ചുപൂട്ടിയിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഘം അതിക്രമിച്ചു കയറി മോഷണം നടത്തിയത്.

ഹോട്ടലിൽ കയറി ടെലിവിഷനും ഗൃഹോപകരണങ്ങളും പാത്രങ്ങളും മറ്റു മോഷണം നടത്തിയ സംഭവത്തിലാണ് തമിഴ്‌നാട് തിരുട്ട്ഗ്രാമ സംഘാംഗങ്ങളായ അഞ്ച് സ്ത്രീകളെ എറണാകുളം സെൻട്രൽ പോലിസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കോയമ്പത്തൂർ ഗാന്ധിനഗർ സ്വദേശികളായ ജ്യോതി രാഘവൻ (25), മിത്ര ജസ്വിൻ (21), അമ്മു വിനോദ് (20), പൊന്നി അപ്പു (16), സെൽവി സുരേഷ് (20)എന്നിവരാണ് അറസ്റ്റിലായത്. കണയന്നൂർ തഹസിൽദാർ കണ്ടുകെട്ടി പൂട്ടിയിട്ടിരുന്ന ഹോട്ടലിൽ നിന്നാണ് പ്രതികൾ മോഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണമുതലുകളുമായി പോകുന്ന പ്രതികളെ കണ്ട പോലിസ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോഴാണ് കൈവശമുള്ളത് ഇത് കണ്ടെത്തിയത്. തുടർന്ന് വനിതാ പോലീസുകാർ അടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ മുമ്പ് നടത്തിയ മോഷണങ്ങളും തെളിഞ്ഞു. പ്രതികൾ മോഷണം നടത്തി വിൽപ്പന നടത്തിയ മുതലുകൾ വാങ്ങിയ സ്ഥാപനങ്ങളിൽനിന്നും പൊലിസ് പിടിച്ചെടുത്തു.

എറണാകുളം എസിപി കെ ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ പോലിസ് ഇൻസ്പെക്ടർ എസ് വിജയശങ്കർ, എസ് ഐ മാരായ വിപിൻ കുമാർ, തോമസ് പള്ളൻ, അരുൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രഭാകുമാരി, ഹേമ, മിനി, ലിബിഷ തുടങ്ങിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കും.