
എടയാര്‍ വ്യവസായ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. പാതാളം പിജി ലൂബ്രിക്കൻസ് എന്ന ഓയിൽക്കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് രാവിലെയോടെയാണ് സംഭവം. നിരവധി ജീവനക്കാർക്ക് പരിക്കേറ്റതായാണ് വിവരം. നിലവിൽ ഫയർ ഫോഴ്സിന്റെ ആറു യൂണിറ്റുകളാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. കൂടുതൽ ഫയർ യൂണിറ്റുകൾ ഇവിടേക്ക് എത്തുന്നുണ്ട്. തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. ജീവനക്കാരെ ഉടൻ തന്നെ അപകട സ്ഥലത്തു നിന്നു മാറ്റിയെങ്കിലും ഇതര സംസ്ഥാനക്കാരനായ ഒരു തൊഴിലാളി ഉള്ളിൽ കുടുങ്ങുകയായിരുന്നു. നിലവിൽ സമീപത്തുള്ള സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിക്കുന്നുണ്ട്.


