video
play-sharp-fill
‘വിഷപ്പുക’..! കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു;  ബ്രഹ്മപുരം തീപിടിത്തത്തെ  തുടർന്നുണ്ടായ വിഷപ്പുക മൂലമെന്ന് ബന്ധുക്കൾ

‘വിഷപ്പുക’..! കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു; ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക മൂലമെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി വാഴക്കാലയിൽ ശ്വാസകോശ രോഗി മരിച്ചത് ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്നുണ്ടായ പുക മൂലമെന്ന് ആരോപണവുമായി ബന്ധുക്കൾ. വാഴക്കാല സ്വദേശി ലോറൻസാണ് (70) കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് മരിച്ചത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ വൈകീട്ടാണ് ലോറൻസ് മരിച്ചത്. നവംബർ മുതലാണ് ശ്വാസകോശ രോഗം തുടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി രോഗം മൂർച്ഛിച്ചതായി ലോറൻസിന്റെ ഭാര്യ ലിസി മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘നവംബർ മുതലാണ് ശ്വാസകോശ രോഗം തുടങ്ങിയത്. എന്നാൽ ഈ ഒരാഴ്ചയാണ് വിഷമതകൾ അനുഭവിച്ചത് തുടങ്ങിയത്. ഞങ്ങൾക്ക് തന്നെ സഹിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നെ അദ്ദേഹത്തിന്റെ കാര്യം പറയണോ?, രാത്രി സമയത്താണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത് വാതിലും ജനലും അടച്ചിട്ടിട്ടും പുക അകത്തുകയറി. പുകയല്ല, മണമാണ് സഹിക്കാൻ കഴിയാതെ വന്നത്’ – ലിസി പറയുന്നു.

ലോറൻസിന്റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നതായി ഹൈബി ഈഡൻ എംപി ആരോപിച്ചു. ഒരാഴ്ചയായി ശ്വാസതടസം അനുഭവപ്പെട്ടയാളാണ് മരിച്ചത്. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും എംപി അറിയിച്ചു.