video
play-sharp-fill
പൊലീസ് സ്‌റ്റേഷനില്‍ ചെന്ന് അധികം ‘ഷോ’ വേണ്ട; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിസ് ഓഫീസര്‍ ഐശ്വര്യക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്

പൊലീസ് സ്‌റ്റേഷനില്‍ ചെന്ന് അധികം ‘ഷോ’ വേണ്ട; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിസ് ഓഫീസര്‍ ഐശ്വര്യക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്

സ്വന്തം ലേഖകന്‍

കൊച്ചി: മഫ്തി വേഷത്തില്‍ എത്തിയത് തിരിച്ചറിയാതെ തന്നെ തടഞ്ഞ വനിതാപൊലീസിനെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയ കൊച്ചി ഡി സി പിക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ഔദ്യോഗിക വാഹനത്തില്‍ എത്തിയിട്ടും തന്നെ മനസിലാക്കാന്‍ പാറാവ് ജോലിക്ക് നിയോഗിച്ച ഉദ്യോഗസ്ഥയ്ക്കായില്ല എന്ന കുറ്റം ചുമത്തിയാണ് ഡി സി പി ഐശ്വര്യ ഡോംഗ്രേ പാറാവുകാരിയെ രണ്ട് ദിവസം ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയത്.

ഡി സി പിയുടെ ഈ ശിക്ഷാരീതിയോട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സ്റ്റേഷനിലുള്ളിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനാലാണ് മഫ്തിയില്‍ എത്തിയ ഡി സി പിയെ പാറവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ തടഞ്ഞു നിര്‍ത്തി വിവരങ്ങള്‍ ആരാഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളില്‍ ചെന്ന് ഇത്തരത്തില്‍ പെരുമാറരുതെന്നാണ് ഐശ്വര്യക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സ്പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിലേക്ക് കൈമാറിയിരുന്നു.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസര്‍ കൂടിയായ ഐശ്വര്യയുടെ പെരുമാറ്റം അതിരു കടന്നതായിയെന്ന് മേലുദ്യോഗസ്ഥരും വിലയിരുത്തി. കൊച്ചി സിറ്റി പൊലീസില്‍ ചുമതലയേറ്റിട്ട് പത്തു ദിവസം പോലും ആകാത്ത ഉദ്യാഗസ്ഥയെ സിവില്‍ പൊലീസ് ഓഫിസര്‍ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യം ന്യായമാണെന്ന് വകുപ്പ് കണ്ടെത്തി.