play-sharp-fill
മഫ്തിയിലെത്തിയപ്പോൾ തിരിച്ചറിഞ്ഞില്ല ; പാറാവ് നിന്ന വനിതാ പൊലീസിനെതിരെ ശിക്ഷാനടപടി സ്വീകരിച്ച്  കൊച്ചിയിലെ വനിതാ ഡി സി പി

മഫ്തിയിലെത്തിയപ്പോൾ തിരിച്ചറിഞ്ഞില്ല ; പാറാവ് നിന്ന വനിതാ പൊലീസിനെതിരെ ശിക്ഷാനടപടി സ്വീകരിച്ച് കൊച്ചിയിലെ വനിതാ ഡി സി പി

സ്വന്തം ലേഖകൻ

കൊച്ചി : മഫ്തി വേഷത്തിലെത്തിയപ്പോള്‍ തിരിച്ചറിയാൻ കഴിയാതെ പോയ വനിതാ പൊലീസിനെതിരെ ശിക്ഷാ നടപടി സ്വീകരിച്ച് കൊച്ചിയിലെ വനിതാ ഡി സി പി ആശ്വര്യ ഡോങ്റേ.

കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്തിലെ വനിതാ സ്റ്റേഷനില്‍ കയറിപ്പോകാന്‍ ശ്രമിച്ചപ്പോഴായിരുന്നു പാറാവിലുണ്ടായിരുന്ന വനിതാ പൊലീസ് ഡിസിപിയെ തടഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തില്‍ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവ് കാട്ടി. പാറാവ്‌ ജോലി ഏറെ ജാഗ്രത വേണ്ട ഒന്നാണ്. വനിതാ പൊലീസിനെ ഈ കുറ്റത്തിനാണ് ട്രാഫിക്കിലേക്ക് മാറ്റിയതെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഡിസിപി പറഞ്ഞു. അവിടെ അവർ നന്നായി ജോലിചെയ്യുന്നുണ്ടെന്നും ഡിസിപി വ്യക്തമാക്കി.

അടുത്തിടെ ചുമതലയേറ്റെടുത്ത ഉദ്യോഗസ്ഥ യൂണിഫോമിലല്ലാത്തതിനാലും മാസ്‌ക് ധരിച്ചതിനാലും തിരിച്ചറിയാനുള്ള സാധ്യത കുറവായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സ്റ്റേഷനകത്തേക്ക് ആളുകളെ കയറ്റുന്നതിലും നിയന്ത്രണമുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോൾ വനിതാ പോലീസുകാരിക്ക് സംഭവിച്ച അബദ്ധം മാപ്പാക്കാമായിരുന്നു എന്നാണ് പോലീസുകാര്‍ ചൂണ്ടിക്കാട്ടുന്നത്.