
കൊച്ചി: മൂന്ന് വർഷം മുമ്പ് മരിച്ച മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ. ചാലക്കുടി സ്വദേശിയായ റോയിയുടെ മകൾ ഐറിൻ റോയ് (18) ആണ് 2021 ആഗസ്റ്റിൽ കൊച്ചി ശാന്തി തൊട്ടേക്കാട് എസ്റ്റേറ്റ് ഫ്ലാറ്റിൻ്റെ പത്താം നിലയിൽ നിന്നും വീണ് മരിച്ചത്. സംഭവത്തിൽ ബന്ധുവായ പെൺകുട്ടിക്ക് പങ്കുണ്ടെന്നാണ് പിതാവിൻ്റെ ആരോപണം.
ഐറിൻ ഫ്ലാറ്റിൽ നിന്ന് തെന്നിവീണ് മരിച്ചെന്നായിരുന്നു പോലീസിൻ്റെ നിഗമനം. ഫ്ലാറ്റിൻറെ പത്താം നിലയിലെ ടെറസിൽ സഹോദരനൊപ്പം നടക്കുന്നതിനിടെ കാൽ വഴുതി വീണെന്നായിരുന്നു പറഞ്ഞത്.
എന്നാൽ തൻറെ ബന്ധുവായ പ്രശസ്തമായ തർക്കത്തിനിടെ മകളെ തള്ളിയിടുകയായിരുന്നു എന്നാണ് റോയി സംശയിക്കുന്നത്. ഐറിന്റെ മരണ ശേഷം ആരോപണവിധേയയായ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും റോയി പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉയർന്ന ശമ്പളമുള്ള ജോലിയുണ്ടായിരുന്നിട്ടും വളരെ പെട്ടന്ന് വിദേശത്തേക്ക് പോയെന്നും അദ്ദേഹം ആരോപിക്കുന്നു. സംഭവത്തിൽ കൊച്ചി കമ്മീഷണർക്ക് റോയി പരാതി നൽകി. തുടർന്ന് പോലീസ് പുനരന്വേഷണം ആരംഭിച്ചു. ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.



