video
play-sharp-fill
ഉടമ വിദേശത്ത്, കൊച്ചിയിൽ അടച്ചിട്ട വീടിന് വൻതുകയുടെ കറന്റ് ബില്ല്; പരിശോധനയിൽ കണ്ടത് വീടിനുള്ളിൽ അനധികൃത താമസക്കാരെ; പോലീസിന് പരാതി നൽകി ഉടമ

ഉടമ വിദേശത്ത്, കൊച്ചിയിൽ അടച്ചിട്ട വീടിന് വൻതുകയുടെ കറന്റ് ബില്ല്; പരിശോധനയിൽ കണ്ടത് വീടിനുള്ളിൽ അനധികൃത താമസക്കാരെ; പോലീസിന് പരാതി നൽകി ഉടമ

വൈറ്റില: കൊച്ചി വൈറ്റിലയിൽ ഏറെക്കാലമായി അടഞ്ഞ് കിടക്കുന്ന വീടിന് വൻ തുകയുടെ കറന്റ് ബില്ല്. അമേരിക്കയിലുള്ള ഉടമ കാരണം കണ്ടെത്താൻ നടത്തിയ പരിശോധനയിൽ കണ്ടത് വീടിനുള്ളിൽ അനധികൃത താമസക്കാരെ.

അമേരിക്കയിൽ താമസിക്കുന്ന അജിത് എന്നയാളാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് സംഭവത്തിൽ പരാതി നൽകിയത്. വൈറ്റിലയിലെ ജനതാ റോഡിലാണ് അജിത്തിന്റെ വീട്.

വീട് വാടകയ്ക്ക് നൽകിയിരുന്നില്ലെന്നും ഗേറ്റ് അടക്കം പൂട്ടിയിട്ട നിലയിലായിരുന്നുവെന്നുമാണ് അജിത് പൊലീസിന് നൽകിയിരിക്കുന്ന പരാതി. 2023 ഒഴികെയുള്ള എല്ലാ വർഷവും അജിത് വീട്ടിൽ വന്നതായും കമ്മീഷണർക്ക് നൽകിയ പരാതി വിശദമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് മാസമായി അയ്യായിരം രൂപയിലേറെ കറന്റ് ബിൽ വന്നതോടെ എന്താണ് കുഴപ്പമെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്വന്തം വീട്ടിൽ മറ്റാരോ താമസിക്കുന്ന വിവരം ഉടമ അറിയുന്നത്.

വിവരം അന്വേഷിക്കാൻ ചെന്നവരെ താമസക്കാർ ഭീഷണിപ്പെടുത്തിയെന്നും പരാതി വിശദമാക്കുന്നത്. അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്നാണ് അജിത് പരാതിയിൽ ആവശ്യപ്പെടുന്നത്.