video
play-sharp-fill

ആലുവയിൽ ഇന്ന് അർദ്ധരാത്രി മുതൽ കർഫ്യൂ ; പകൽ രണ്ട് മണിക്ക് ശേഷം മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാ കടകളും അടച്ചിടും : നിയന്ത്രണങ്ങൾ ഇങ്ങനെ

ആലുവയിൽ ഇന്ന് അർദ്ധരാത്രി മുതൽ കർഫ്യൂ ; പകൽ രണ്ട് മണിക്ക് ശേഷം മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാ കടകളും അടച്ചിടും : നിയന്ത്രണങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ, കീഴ്മാട്, കടുങ്ങല്ലൂർ, എടത്തല, ആലങ്ങാട്, കരുമാലൂർ ചെങ്ങമനാട്, ചൂർണിക്കര എന്നിവിടങ്ങളിൽ ഇന്ന് അർധരാത്രി മുതൽ കർഫ്യു ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചു.

വൈറസ് വ്യാപനത്തിന്റെ കാര്യത്തിൽ ആലുവ മേഖലയെ ചെല്ലാനത്തേക്കാൾ ഗൗരവമായി കാണണമെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലുവയിലും പരിസരപ്രദേശങ്ങളിലും ഗുരുതരമായ സ്ഥിതി എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആലുവയിൽ നിലവിൽ സമൂഹ വ്യാപന ഭീഷണിയില്ല. എന്നാൽ പ്രദേശത്ത് സമൂഹവ്യാപനം ഉണ്ടാകാതിരിക്കാനാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

കർഫ്യു ഏർപ്പെടുത്തുന്ന പ്രദേശങ്ങളിലെ ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ തുറക്കാം. അതോടൊപ്പം പൊലീസിനെ അറിയിക്കാതെ, കല്യാണ ചടങ്ങുകളും മരണാനന്തര ചടങ്ങുകൾ നടത്തരുത്. രണ്ട് മണിക്ക് ശേഷം മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാം അടച്ചിടും.

കൊച്ചി നഗരസഭയുടെ നാലാം വാർഡും കണ്ടെയ്ൻമെന്റ് സോൺ ആക്കും. വയോജനങ്ങൾ താമസിക്കുന്ന ജില്ലയിലെ സ്ഥാപനങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.