കൊച്ചി പള്ളുരുത്തിയിൽ മാമോദീസ നടന്ന വീട്ടിലുണ്ടായ അടിപിടി; യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: പള്ളുരുത്തിയിൽ മാമോദീസ നടന്ന വീട്ടിലുണ്ടായ അടിപിടിയുടെ തുടർച്ചയായി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അനിൽകുമാർ (32) ആണ് കൊല്ലപ്പെട്ടത്. പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മരിച്ച അനിൽകുമാർ ഇന്നലെ രാത്രി മാമോദീസ നടന്ന വീട്ടിൽ പോയിരുന്നു. അവിടെവെച്ച് കുറച്ച് ആളുകളുമായി വാക്ക് തർക്കവും സംഘർഷവുമുണ്ടായിരുന്നു. അനിൽകുമാർ അവിടെ നിന്ന് തിരികെ പോയതിന് ശേഷം പിന്നാലെയെത്തിയ സംഘം ഇദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുകയാണെന്നാണ് പൊലീസ് പറയുന്നത്.