കൊച്ചിയിൽ ആണ്‍സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച ലോകോളജ് വിദ്യാര്‍ഥിനിയെ കാറില്‍ പിന്നാലെ വന്നു കമന്റടിച്ചു; ചോദ്യം ചെയ്ത സുഹൃത്തിനെ മർദ്ദിച്ചു; കോട്ടയം സ്വദേശികളായ നാലുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: ആണ്‍സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച ലോകോളജ് വിദ്യാര്‍ഥിനിയെ കാറില്‍ പിന്നാലെ വന്നു കമൻഠിക്കുകയും ചോദ്യം ചെയ്ത സുഹൃത്തിനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. കോട്ടയം പുതുപ്പള്ളി മേഞ്ചേരിക്കാലായില്‍ രതീഷ് രാജന്‍(42), കാലടി സങ്കീര്‍ത്തനത്തില്‍ രതീഷ് കുമാര്‍ (47), കോട്ടയം കണ്ണമ്ബാടം വീട്ടില്‍ ജയ്മോന്‍ (48), കോട്ടയം തറയില്‍ സാം ജോസഫ് (41) എന്നിവരെയാണ് ഉദയംപേരൂര്‍ എസ്‌ഐ അനു എസ്. നായരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

തെക്കന്‍ പറവൂരില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവരെ ആക്രമിച്ച സംഭവത്തിലാണ് ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.