play-sharp-fill
അഞ്ച് വയസുകാരനെ ഉടുപ്പില്ലാതെ നിലത്തുകിടത്തി; കുഞ്ഞിന്‍റെ ദേഹത്ത് ചുള്ളിക്കമ്പുകൾ വെച്ച്   പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്;  പനമ്പിള്ളി നഗറില്‍ തുറന്ന് കിടക്കുന്ന കാനയില്‍ വീണ് മൂന്ന് വയസ്സുകാരന് പരിക്കേറ്റ സംഭവത്തിൽ കൊച്ചി നഗരസഭയില്‍  പ്രതിഷേധം കനക്കുന്നു

അഞ്ച് വയസുകാരനെ ഉടുപ്പില്ലാതെ നിലത്തുകിടത്തി; കുഞ്ഞിന്‍റെ ദേഹത്ത് ചുള്ളിക്കമ്പുകൾ വെച്ച് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്; പനമ്പിള്ളി നഗറില്‍ തുറന്ന് കിടക്കുന്ന കാനയില്‍ വീണ് മൂന്ന് വയസ്സുകാരന് പരിക്കേറ്റ സംഭവത്തിൽ കൊച്ചി നഗരസഭയില്‍ പ്രതിഷേധം കനക്കുന്നു

സ്വന്തം ലേഖിക

കൊച്ചി: ഓടകള്‍ തുറന്നുകിടക്കുന്ന സംഭവത്തില്‍ കൊച്ചി നഗരസഭയില്‍ അതിരുവിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്.

അഞ്ചുവയസുകാരനെ ഉപയോഗിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഉടുപ്പ് പോലുമില്ലാതെ കുട്ടിയെ നിലത്ത് കിടത്തി, കുഞ്ഞിന്‍റെ പുറത്ത് ചുള്ളിക്കമ്പുകളുമിട്ടു പ്രതിഷേധക്കാര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി പനമ്പിള്ളി നഗറില്‍ തുറന്ന് കിടക്കുന്ന കാനയില്‍ വീണ് മൂന്ന് വയസ്സുകാരന് ഇന്നലെയാണ് പരിക്കേറ്റത്. പത്ത് വര്‍ഷമായി കൊച്ചിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശികളായ ഹര്‍ഷന്‍റെയും ആതിരയുടെയും മകനാണ് മെട്രോ നഗരത്തില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്.

വീഴ്ചയില്‍ കുഞ്ഞിന്‍റെ തലയ്ക്ക് പരിക്കുണ്ട്. അഴുക്കുവെള്ളം കയറിയതിനാല്‍ നെഞ്ചില്‍ അണുബാധയുടെ ലക്ഷണങ്ങളുമുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലാണ് കുഞ്ഞ്.

ചെളിവെള്ളത്തില്‍ മൂക്കറ്റം മുങ്ങിയ കുരുന്നിനെ അമ്മയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടല്‍ മൂലമാണ് രക്ഷിക്കാനായത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാണ് തോടിന് മുകളില്‍ സ്ലാബിടാത്തതെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്.

പ്രശ്നപരിഹാരത്തിന് പല പദ്ധതികളും അവതരിപ്പിച്ചെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കോര്‍പ്പറേഷന്‍ മുടക്കിയെന്നും കൗണ്‍സിലര്‍ പറയന്നു.