നൊന്ത് പ്രസവിച്ച കുഞ്ഞിനെ പുഴയിലെറിയാന്‍ പെറ്റമ്മയെ പ്രേരിപ്പിച്ചതെന്ത്? യുവതി നടത്തിയത് ആസൂത്രിത കൊലപാതകമോ? കുഞ്ഞിനെ പുഴയിലെറിഞ്ഞതിന് പിന്നിൽ മാനസിക പ്രശ്‌നമാണോ എന്ന് അന്വേഷണം; കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന മൊഴിയിലും പൊലീസ് വ്യക്തത വരുത്തും; കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Spread the love

കൊച്ചി: കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൂഴിക്കുളം പുഴയില്‍ നിന്ന് ലഭിച്ചെങ്കിലും കല്യാണിയുടെ മരണം അവശേഷിപ്പിക്കുന്നത് വലിയ നോവും നിരവധി ചോദ്യങ്ങളും.

മാനസിക പ്രശ്‌നം കൊണ്ട് തന്നെയാണോ മാതാവ് സ്വന്തം കുഞ്ഞിനെ പുഴയിലെറിഞ്ഞതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇന്നും യുവതിയെ ചോദ്യം ചെയ്യുന്നത് തുടരും.

കുടുംബ പ്രശ്‌നങ്ങള്‍ കൊണ്ടാണ് കുട്ടിയെ കൊന്നതെന്ന മൊഴിയിലും പൊലീസ് വ്യക്തത വരുത്തും. കുട്ടിയുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് ഉടന്‍ മാറ്റിയേക്കുമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഇന്‍ക്വസ്റ്റ് നടപടികളും ഇന്ന് തന്നെ പൂര്‍ത്തിയാക്കും.

മാനസിക പ്രശ്‌നങ്ങള്‍ കൊണ്ട് നടത്തിയ കൃത്യമെന്ന് പറയുമ്പോഴും കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി കൃത്യം ചെയ്തത്. കുട്ടുമശ്ശേരി കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച്‌ കുട്ടിയുമായി മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്.

മൂഴിക്കുളത്ത് വച്ച്‌ ബസിറങ്ങി പാലത്തിനടുത്തേക്ക് നടന്ന ശേഷം യുവതി കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു. വഴിയിലെ സിസിടിവി ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ ഉള്‍പ്പെടെ സാക്ഷിമൊഴികളും കുട്ടിയെ കണ്ടെത്തലില്‍ നിര്‍ണായകമായി.