video
play-sharp-fill

കൊച്ചി ചേരാനെല്ലൂരിൽ കാർ വർക്ക് ഷോപ്പിന് തീപിടിച്ചു; ഇരുപതിലധികം കാറുകൾ കത്തി നശിച്ചു; രണ്ടു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്

കൊച്ചി ചേരാനെല്ലൂരിൽ കാർ വർക്ക് ഷോപ്പിന് തീപിടിച്ചു; ഇരുപതിലധികം കാറുകൾ കത്തി നശിച്ചു; രണ്ടു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: ചേരാനെല്ലൂരില്‍ കാര്‍ വര്‍ക്ക് ഷോപ്പ് സ്ഥാപനം കത്തി നശിച്ചു. സിഗ്‌നല്‍ ജംഗ്ഷന് സമീപമുള്ള ബിആര്‍എസ് ഓട്ടോസിലെ 20 ഓളം കാറുകളാണ് കത്തി നശിച്ചത്. ചേരാനെല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

പുലര്‍ച്ചെ ഉണ്ടായ തീപിടുത്തം ഏലൂര്‍, പറവൂര്‍, ആലുവ, ഗാന്ധിനഗര്‍ തൃക്കാക്കര എന്നിവടങ്ങളില്‍ നിന്ന് ആറ് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സംഘം എത്തിയാണ് അണച്ചത്. വര്‍ക്ക് ഷോപ്പിന്റെ പിറക് വശത്താണ് തീ ആദ്യം കണ്ടത്.

രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group