
മദ്യപിച്ച് വാഹനം ഓടിച്ചു ; ചോദ്യം ചെയ്യലിൽ ബസിടിച്ച് യുവാവ് മരിച്ചതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കിയ ഡ്രൈവർ : മദ്യലഹരിയില്‍ ബസ് ഓടിച്ച് കൊച്ചിയിൽ ഡ്രൈവർ വീണ്ടും അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി:ബസിടിച്ച് യുവാവ് മരിച്ചതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദായ ഡ്രൈവർ വീണ്ടും മദ്യപിച്ചു ബസ് ഓടിച്ചതിന് പിടിയില്‍
കാക്കനാട്-ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന എംഎംഎസ് ബസ് ഡ്രൈവര്‍ നേര്യമംഗലം ചെമ്ബന്‍കുഴി കുന്നത്ത് വീട്ടില്‍ അനില്‍കുമാറാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാഴ്ച്ച മുമ്ബ് പാലാരിവട്ടം ജംഗ്ഷനില്‍വെച്ച് അനില്‍ ഓടിച്ച ബസ് കയറി യുവാവ് മരണപ്പെട്ടിരുന്നു. തുടര്‍ന്നാണ് അനിലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
പിന്നീട് ശനിയാഴ്ച്ച പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് അനില്‍കുമാര്‍ വീണ്ടും പിടിയിലാവുന്നത്. സര്‍വ്വീസ് കഴിഞ്ഞ് തിരികെ കാക്കനാട് എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയതിനെതുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ലൈസന്‍സും സസ്‌പെന്‍ഡ് ചെയതെന്ന് മനസ്സിലായത്.
ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. അനില്‍ കുമാറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കുമെന്ന് തൃക്കാക്കര സിഐ അറിയിച്ചു.