
കൊച്ചി: കൊച്ചി നഗരത്തിലെ സിറ്റി യൂണിയൻ ബാങ്കുകളിൽ ബോംബ് ഭീഷിണി. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലാണ് ഭീഷണി സന്ദേശം എത്തിയത്.
ഇന്ന് രാവിലെ രണ്ട് ശാഖകളിലാണ് ഈമെയില്‍ വഴി ഭീഷണി സന്ദേശമെത്തുന്നത്. മാമംഗലം, സൗത്ത് തുടങ്ങിയ ശാഖകളില്‍ പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തുകയാണ്.
അമോണിയം നൈട്രേറ്റ് പോലുള്ള സ്ഫോടക വസ്തുക്കള്‍ വെച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്. നിലവില്‍ ഇത് വ്യാജ ഭീഷണിയാണെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ മറ്റ് ജില്ലകളിലെ സിറ്റി യൂണിയൻ ബാങ്കുകളിലേക്കും ഇത്തരത്തില്‍ ഭീഷണി സന്ദേശം എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



