കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ നിർണ്ണായക വഴിത്തിരിവ് ; വെടിവെപ്പ് ആസൂത്രണം ചെയ്തത് സിനിമാ നിർമ്മാതാവ്

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : നഗരത്തിൽ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ വെടിവെപ്പ് ആസൂത്രണം ചെയ്തത് സിനിമാ നിർമാതാവ് അജാസെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇടി, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് അജാസ്. കേസിൽ അജാസിനെ പ്രതി ചേർത്തുകൊണ്ടുള്ള കുറ്റപത്രം സമർപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ.്പി ജോസി ചെറിയാൻ പറഞ്ഞു. ഇതിനുപുറമെ കേസിലെ പ്രതികളായ അജാസ്, മോനായി എന്ന നിസാം, എന്നിവർ വിദേശത്തേക്ക് കടന്നതായും പൊലീസ് കൂട്ടിച്ചേർത്തു. രവി പൂജാരിയും ബ്യൂട്ടി പാർലർ ആക്രമിച്ചവരും തമ്മിലുള്ള കണ്ണി അജാസും കൂട്ടരുമാണ്. ഇവരുടെ നിർദേശ പ്രകാരമാണ് വെടിവെപ്പ് നടത്തിയത്. ഇതോടൊപ്പം ലീനയെ കുറിച്ചുള്ള വിവരങ്ങൾ രവി പൂജാരിക്ക് കൊടുത്തത് അജാസാണെന്നും പൊലീസ് വ്യക്തമാക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group