
കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (സിവില്‍) തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ നല്‍കാം.
അവസാന തീയതി: നവംബര്‍ 17
തസ്തികയും ഒഴിവുകളും
കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 02.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16,000നും 20,800നും ഇടയില്‍ ശമ്പളം ലഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപരിധി
42 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
അംഗീകൃത സ്ഥാപനത്തിന് കീഴില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി / തത്തുല്യ യോഗ്യത വേണം.
ഏതെങ്കിലും സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനത്തില്‍ പ്ലാനിങ്/ കണ്‍സ്ട്രക്ഷന്‍/ ഡിസൈന്‍/ മെയിന്റനന്‍സ്/ എന്നീ മേഖലകളില്‍ ജോലി ചെയ്തുള്ള 12 വര്‍ഷത്തെ എക്‌സ്പീരയിന്‍സ്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജിലെ കരിയര്‍ ലിങ്കില്‍ ഡെപ്യൂട്ടി എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്‍ ലഭ്യമാണ്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 17 ആണ്.
അപേക്ഷ ലിങ്ക് വെബ്‌സൈറ്റിലുണ്ട്. അത് പൂരിപ്പിച്ച് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സഹിതം അപേക്ഷ നല്‍കണം.
അപേക്ഷ: https://www.cochinport.gov.in/careers