
കൊച്ചി വിമാനത്താവളത്തിൽ ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ
സ്വന്തം ലേഖകൻ
കൊച്ചി : കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നെടുമ്ബാശേരി വിമാനത്താവളത്തില്‍ ലഹരി മരുന്നുമായി വിദേശ വനിത പിടിയില്‍.
ഷാര്‍ജയില്‍ നിന്ന് വന്ന വിദേശവനിതയില്‍ നിന്ന് 1 കിലോ ഹെറോയിന്‍ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐയാണ് വനിതയെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലര്‍ച്ചെയാണ് മയക്കുമരുന്നുമായി എത്തിയ കെനിയന്‍ വനിതയാണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ കെനിയന്‍ വനിതയില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഡിആര്‍ഐ മയക്കുമരുന്ന് പിടികൂടിയത്. ഇവരില്‍ നിന്നും 1 കിലോ ഹെറോയിനാണ് പിടികൂടിയത്.
മയക്കുമരുന്ന് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇത്രയുമധികം മയക്കുമരുന്ന് ഒരു വിദേശ വനിത കടത്താന്‍ ശ്രമിക്കുന്നത് അടുത്തകാലത്ത് ആദ്യമായാണ്. മുമ്ബും ഇതേ രീതിയില്‍ ഇവര്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.