
തനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ പോലീസിൽ പരാതിപ്പെട്ടതും നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയതുമാണ് താൻ ചെയ്ത തെറ്റെന്ന് നടിയെ ആക്രമിച്ച കേസിലെ അതിജീവിത.
സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിക്കണമായിരുന്നു. ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. എന്നെങ്കിലും വീഡിയോ പുറത്തു വരുമ്പോൾ എന്തുകൊണ്ട് പോലീസിൽ പറഞ്ഞില്ല എന്ന് എല്ലാവരും തന്നെ കുറ്റപ്പെടുത്തും അപ്പോൾ ആത്മഹത്യ ചെയ്തേനെ.
20 വർഷം ശിക്ഷക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു. ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ. അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നുവെന്ന് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി താൻ ഈ വിധിയെ സമർപ്പിക്കുന്നുവെന്ന് നടി സോഷ്യൽ മീഡിയയിൽ കുറിച്ചു. നേരത്തെ പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾക്ക് 20 വർഷം ശിക്ഷ വിധിച്ച് കോടതി വിധി പുറത്തു വന്നതിന് പിന്നാലെ നടി പ്രതികരിച്ചിരുന്നു.



