
കൊച്ചി: ടാങ്കർ ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് അപകടം, തെറിച്ചു വീണ യുവാവിന്റെ ശരീരത്തിലൂടെ മറ്റൊരു ലോറി കയറി ദാരുണാന്ത്യം.
കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ പൂജാരി വളവിന് സമീപമാണ് അപകടമുണ്ടായത്.
ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ച് സ്ക്കൂട്ടർ മറിയുകയും പിന്നാലെ എത്തിയ ലോറി സ്കൂട്ടർ യാത്രികന്റെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു. ഇയാളെ ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group