പാതിരാ കുർബാനയ്ക്കായി സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാർ വന്നിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട.അധ്യാപിക മരിച്ചു; ഇടിച്ച കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല

Spread the love

കൊച്ചി : ആലുവയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് അധ്യാപിക മരണമടഞ്ഞു. ആലുവ തുരുത്ത് വാക്കൽ വീട്ടിൽ ഷേർളിയാണ് (64) മരിച്ചത്.

മേപ്പാടി ജി.എച്ച്. എസ്.എസിൽ നിന്ന് ഹെഡ്മിസ്ട്രസായിരുന്നു.

ഇക്കഴിഞ്ഞ 31 ന് രാത്രി പാതിരാ കുർബാനയ്ക്കായി സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ആലുവ മാർവർ കവലയിൽ വച്ച് കാറിടിക്കുകയായിരുന്നു. കാർ ഇതുവരെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group