
കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍
കൊച്ചി: കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
കസ്റ്റംസ് ഉദ്യോഗസ്ഥൻ പങ്കജ്കുമാര്‍ വര്‍മ ഓടിച്ച കാര്‍ തിരുവല്ല സ്വദേശി വിനയ് മാത്യുവിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഇന്നലെ രാത്രി രണ്ട് മണിക്ക് കൊച്ചി വില്ലിംഗ്ടണ്‍ ഐലന്റില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകട സമയം കാര്‍ ഓടിച്ചത് പങ്കജ്കുമാര്‍ ആയിരുന്നു. കാറില്‍ പങ്കജ്കുമാര്‍ വര്‍മ, അന്തരീക്ഷ് ഡാഗ എന്നിവരാണ് ഉണ്ടായിരുന്നത്.
ഇവരെ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടിയില്‍ ബൈക്ക് യാത്രക്കാരൻ തല്‍ക്ഷണം മരിച്ചു എന്നാണ് പൊലീസ് പറയുന്നത്.
Third Eye News Live
0