കൊച്ചി: കൊല്ലപ്പെട്ട നാല് വയസ്സുകാരി പീഡന വിവരം അമ്മയോട് പറഞ്ഞിരുന്നെന്ന് പ്രതിയുടെ മൊഴി. അമ്മ ഇക്കാര്യം ദേഷ്യത്തോടെ ചോദിച്ച് തല്ലിയെന്നും പ്രതി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
യുവതി പീഡന വിവരം മറ്റാരെയും അറിയിച്ചിട്ടില്ലെന്നാണ് പ്രതി വിശ്വസിച്ചിരുന്നത്. എന്നാല്‍ മകള്‍ പീഡനത്തിനിരയായ വിവരം യുവതി ആരെയെങ്കിലും അറിയിച്ചിരുന്നോയെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. മരിക്കുന്നതിന് തലേദിവസവും കുട്ടി പീഡനത്തിനിരയായിട്ടുണ്ട്. തൊട്ടടുത്ത വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്. എറണാകുളം റൂറല്‍ എസ് പി പിഎം ഹേമലതയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. കിട്ടിയ വിവരങ്ങളില്‍ അതിവഗ നീക്കങ്ങളിലൂടെ എസ് പി സ്ഥിരീകരണത്തിന് ശ്രമിച്ചു. ഈ നീക്കമാണ് മൂന്നു വയസ്സുകാരിയുടെ മരണത്തിലെ ദുരൂഹത വ്യക്തമാക്കിയത്.
അച്ഛന്റെ ഇളയ അനുജനായതിനാല്‍ ആരും സംശയിച്ചുമില്ല. ഒന്നരവര്‍ഷത്തോളം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അമ്മയുടെ മൊഴി തന്നെയാണ് കേസില്‍ നിര്‍ണായകമായത്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞയുടന്‍ തന്നെ കുട്ടി പീഡനത്തിനിരയായ വിവരം ഡോക്ടര്‍ റൂറല്‍ എസ് പിയെ അറിയിച്ചിരുന്നു. അദ്ദേഹം ഉടന്‍ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തു.’ഒരാളെയായിരുന്നു കുഞ്ഞിന് ഏറ്റവും പ്രിയപ്പെട്ടത്’ എന്ന് യുവതി പറഞ്ഞിരുന്നു. പ്രിയം എന്ന വാക്ക് ഇഴകീറി പരിശോധിച്ചതോടെയാണ് സത്യം തെളിഞ്ഞത്. ഇതോടെ അച്ഛന്റെ അച്ഛനേയും രണ്ട് സഹോദരന്മാരേയും ചോദ്യം ചെയ്തു. പിന്നാലെ ഇളയ സഹോദരനാണെന്ന് തെളിഞ്ഞു. മൂന്നാമന്‍ ആദ്യം കുറ്റം സമ്മതിച്ചില്ല. തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ തനിക്കൊരു അബദ്ധം പറ്റിപ്പോയെന്ന് പ്രതി പറയുകയായിരുന്നു. പീഡനവും കുഞ്ഞിന്റെ കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന സംശയം ശക്തമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാക്കനാട് ജില്ലാ ജയിലിലുള്ള അമ്മയെ കസ്റ്റഡിയില്‍ കിട്ടി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തത വരൂ. കുട്ടിയെ കാണാതായി തിരച്ചില്‍ നടത്തുന്ന സമയം സ്ഥലത്തെത്തിയ ഭര്‍ത്താവിനോട്, എന്റെ കുഞ്ഞിനെ കൊന്നില്ലേ, ഇനി എന്നേയും കൊല്ലാനാണോ വന്നത് എന്ന് കുട്ടിയുടെ അമ്മ ചോദിച്ചിരുന്നു എന്ന വിവരമുണ്ട്. അതുകൊണ്ടു തന്നെ കുട്ടിയെ കൊലപ്പെടുത്തിയതും പീഡനവുമായി ബന്ധമുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി ഫോണ്‍ രേഖകള്‍ അടക്കം വിശദ പരിശോധനയ്ക്ക് വിധേയമാക്കും. കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം കുട്ടിയുടെ അച്ഛനോട് പറഞ്ഞോ എന്നും സംശയമുണ്ട്. അമ്മയെ എല്ലാ അര്‍ത്ഥത്തിലും അച്ഛന്‍ തള്ളി പറഞ്ഞിരുന്നു. ഇത് സഹോദരനെ രക്ഷിക്കാനുള്ള തിടുക്കമായി കരുതുന്നുണ്ട്.
തിങ്കളാഴ്ച വൈകിട്ടാണ് ഭര്‍തൃവീടിന്റെ സമീപത്തുള്ള അങ്കണവാടിയില്‍നിന്ന് കുട്ടിയുമായി അമ്മ സ്വന്തം നാടായ ആലുവ കുറുമശേരിയിലേക്ക് തിരിക്കുന്നതും വഴിക്കു വച്ച് കുട്ടിയെ മൂഴിക്കുളം പാലത്തില്‍ നിന്ന് താഴേക്കിട്ട് കൊലപ്പെടുത്തുന്നതും. കുട്ടിയുമായി അന്ന് വൈകിട്ട് അമ്മ ആലുവ മണപ്പുറത്തും എത്തിയിരുന്നു. വൈകിട്ട് 7 മണിയോടെ തനിച്ച് വീട്ടില്‍ വന്നു കയറിയപ്പോള്‍ ആദ്യം പരസ്പരവിരുദ്ധമായി സംസാരിച്ചിരുന്ന അമ്മ പിന്നീടാണ് മൂഴിക്കുളം പാലത്തില്‍ നിന്ന് കുട്ടിയെ താഴേക്കിട്ടു എന്നു വെളിപ്പെടുത്തത്. പിറ്റേന്ന് 2.20ഓടെയാണ് കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെടുക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന വിവരം പുറത്തുവന്നതോടെയാണ് അന്വേഷണം മറ്റുള്ളവരിലേക്ക് നീണ്ടതും പിതാവിന്റെ സഹോദരന്‍ അറസ്റ്റിലായതും.
നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല ചെയ്യാനുള്ള അമ്മയുടെ പ്രേരണ മനസ്സിലായിട്ടില്ലെന്ന് ആലുവ റൂറല്‍ എസ് പി എം ഹേമലത വിശദീകരിച്ചിട്ടുണ്ട്. ഇനിയും ചോദ്യം ചെയ്യാനുണ്ട്. കൂടുതല്‍ പ്രതികളുണ്ടോ എന്ന് പരിശോധിക്കണം. സഹകരിക്കുന്നുണ്ട്. കുറ്റം സമ്മതിക്കുന്നുണ്ട്. എന്നാല്‍ വ്യക്തതയില്ലെന്നും ചെങ്ങമനാട് സ്റ്റേഷനില്‍ എത്തിയ റൂറല്‍ എസ് പി പ്രതികരിച്ചിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കുഞ്ഞിനെ കാണാതായത്. കുട്ടിയെ അങ്കണവാടിയില്‍ നിന്ന് വിളിച്ചതിന് ശേഷം ഓട്ടോയില്‍ തിരുവാങ്കുളത്തേക്ക് പോയി എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. പിന്നീട് അവിടെനിന്ന് ആലുവയിലെ അമ്മവീട്ടിലേക്ക് പോകുകയായിരുന്നുവെന്നും ആലുവയില്‍ എത്തിയപ്പോള്‍ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്.
പിന്നീടാണ് കുട്ടിയെ പുഴയിലെറിഞ്ഞതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് സ്‌കൂബ ടീം അടക്കം നടത്തിയ തെരച്ചിലില്‍ പുലര്‍ച്ചയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.