
സ്വന്തം ലേഖകൻ
കോട്ടയം: അൽഫാം കഴിച്ച് നഴ്സ് മരിച്ച സംഭവം ഭക്ഷ്യവിഷബാധയെന്ന് ഫോറൻസിക് റിപ്പോർട്ട്. ഫോറൻസിക് റിപ്പോർട്ട് അന്വേഷണ സംഘത്തിനു ഉടൻ കൈമാറും. ഹോട്ടൽ ഉടമകളെയും കേസിൽ പ്രതി ചേർത്തു. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്.
സംഭവത്തില്‍ മലപ്പുറം കുഴിമന്തി ഹോട്ടലിലെ ചീഫ് കുക്ക് അറസ്റ്റിലായിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ നരഹത്യകുറ്റം ചുമത്തി. ഇയാളെ ഏറ്റുമാനൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കാടാമ്പുഴയില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. മരണം സംഭവിച്ച് ഒരാഴ്ച കഴിയുമ്പോഴാണ് അറസ്റ്റ് ഉണ്ടാകുന്നത്. ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ട രശ്മി രാജ് ഭക്ഷണം കഴിച്ചത് ‘മലപ്പുറം കുഴിമന്തി’ എന്ന ഹോട്ടലില്‍ നിന്നുതന്നെയാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസം 28ന് ആണ് രശ്മി ഈ ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും കഴിച്ചത്. തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച രശ്മി ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 21 പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.



