video
play-sharp-fill

മുണ്ടക്കയത്തെ വനിതാ ഗുണ്ടയും ഭർത്താവും ചേർന്ന് വയോധികനെ ചതിച്ച് വസ്തുക്കൾ തട്ടിയെടുത്തതായി കാഞ്ഞിരപ്പള്ളി  ഡിവൈഎസ്പിക്ക് പരാതി; വനിതാ ഗുണ്ടയ്ക്ക് ബ്ലേഡും, പൂരപ്പാട്ടും മാത്രമല്ല തട്ടിപ്പുമുണ്ടന്ന് പരാതിയിൽ

മുണ്ടക്കയത്തെ വനിതാ ഗുണ്ടയും ഭർത്താവും ചേർന്ന് വയോധികനെ ചതിച്ച് വസ്തുക്കൾ തട്ടിയെടുത്തതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി; വനിതാ ഗുണ്ടയ്ക്ക് ബ്ലേഡും, പൂരപ്പാട്ടും മാത്രമല്ല തട്ടിപ്പുമുണ്ടന്ന് പരാതിയിൽ

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: വനിതാ ഗുണ്ടയും ഭർത്താവും ചേർന്ന് തന്നെ കബളിപ്പിച്ച് വസ്തു തട്ടിയെടുത്തെന്ന പരാതിയുമായി വയോധികൻ.

വനിതാ ഗുണ്ടയുടെ ഭർത്താവിൻ്റെ പിതാവാണ് പരാതി നല്കിയിരിക്കുന്നത്. പരാതിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വസ്തുതട്ടിയെടുത്തെന്നും വീട്ടിലുണ്ടായിരുന്ന നിരവധി രേഖകൾ വനിതാ ഗുണ്ട മോഷ്ടിച്ചുവെന്നും പരാതിയിൽ പറയുന്നു.

അതിനിടെ വനിതാ ഗുണ്ടയുടെ പൂരപ്പാട്ടിന് പുതിയ തെളിവ് കൂടി പുറത്തു വന്നു. ടാക്സി ഡ്രൈവേഴ്സ് യൂണിയൻ നേതാവിനെ തെറി വിളിക്കുന്ന ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നത്.

കൊടുങ്ങല്ലൂരുകാര് തോറ്റ് പോകുന്ന തരത്തിലുള്ള പൂരപ്പാട്ടാണ് ഗുണ്ട നടത്തുന്നത്.

ഗുണ്ടയോട് പണം വാങ്ങിയതിന് ശേഷം പലിശ നല്കാൻ താമസിച്ച പലരും ഇത്തരത്തിൽ നിരവധി പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്.

വനിതാ ഗുണ്ടയുടെയും പത്തു സെൻ്റിലേയും ബ്ലേഡുകാരുടെ അതിക്രമത്തിന് ഇരയായ നിരവധി പേരുടെ പരാതികളാണ് ഇന്നലെയും തേർഡ് ഐ ന്യൂസിലെത്തിയത്.
തുടരും!