
കണ്ണൂർ : വ്യത്യസ്ത വാഹനാപകടങ്ങളിലായി കണ്ണൂരിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. തലശ്ശേരി ചിറക്കരയില്‍ സ്കൂട്ടറുകള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊന്ന്യം സ്വദേശി താഹയും, തളാപ്പില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തിൽ പറശ്ശിനിക്കടവ് സ്വദേശി രാഹുലുമാണ് മരിച്ചത്.
താഹ സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറില്‍ ഇടിച്ച് മറയുകയും. റോഡിലേക്ക് തെറിച്ചുവീണ താഹയുടെ ദേഹത്തുകൂടി കാർ കയറി ഇറങ്ങുകയുമായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ താഹ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ദേശീയ പാതയില്‍ തളാപ്പില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് പറശ്ശിനിക്കടവ് സ്വദേശി രാഹുല്‍ മരിച്ചത് . റോഡിലേക്ക് വീണ രാഹുല്‍ ലോറിക്കടിയില്‍ പെടുകയായിരുന്നു. ഇന്നലെ അർധരാത്രിയാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group


