
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ജില്ലാ പോലീസ് മേധാവി ; കെ.കെ റോഡിൽ സെപ്റ്റംബർ 4, 5 തീയതികളിൽ ഗതാഗതം വഴിതിരിച്ചുവിടും ; ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍ അറിയാം
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സൂക്ഷിച്ചിരിക്കുന്നതും, വോട്ടെണ്ണൽ കേന്ദ്രവുമായ ബസേലിയോസ് കോളേജിൽ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസ് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.
അതേസമയം കോട്ടയം ബസേലിയോസ് കോളേജിന് സമീപം കെ.കെ റോഡിൽ സെപ്റ്റംബർ 4, 5 തീയതികളിൽ പോലീസ് ഏർപ്പെടുത്തി. പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന 04-09-2023 തീയതി രാവിലെ 07.00 മണി മുതല്‍ ഉച്ചക്ക് 12 മണി വരെയും, ഇലക്ഷന്‍ ദിവസമായ 05-09-2023 തീയതി വൈകിട്ട് 6 മണി മുതലും കെ.കെ റോഡ് കഞ്ഞിക്കുഴി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കളക്ട്രേറ്റ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ലോഗോസ് ജംഗ്ഷന്‍ -ശാസ്ത്രി റോഡ് വഴി പോകേണ്ടതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനോരമ ഭാഗത്ത് നിന്നും കളക്ട്രേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മനോരമ ജംഗ്ഷനില്‍ നിന്നും ഗുഡ് ഷെപ്പേര്‍ഡ് റോഡ് – ലോഗോസ് ജംഗ്ഷന്‍ വഴി പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.