play-sharp-fill
കേന്ദ്രമന്ത്രി കണ്ണന്താനവും, ശശികല ടീച്ചറും സന്നിധാനത്ത്

കേന്ദ്രമന്ത്രി കണ്ണന്താനവും, ശശികല ടീച്ചറും സന്നിധാനത്ത്

സ്വന്തം ലേഖകൻ

സന്നിധാനം: കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനവും ഹിന്ദുഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും സന്നിധാനത്തെത്തി. ശബരിമലയിലെ സൗകര്യങ്ങൾ വിലയിരുത്തുന്നതിനാണ് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം എത്തിയത്. കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും സർക്കാർ ഒരുക്കിയില്ലെന്ന് നേരത്തെ കണ്ണന്താനം ആരോപിച്ചിരുന്നു.

അതേസമയം, ചെറുമകന്റെ ചോറൂണിനായാണ് കെ.പി ശശികല മലകയറിയത്. ആറുമണിക്കൂർ കഴിഞ്ഞാൽ തിരിച്ചിറങ്ങണമെന്നും നാമജപ പ്രതിഷേധം നടത്തരുതെന്നും മാധ്യമങ്ങളോട് പ്രകോപനപരമായി സംസാരിക്കരുതെന്നും ശശികലക്ക് പൊലീസിന്റെ നിർദേശമുണ്ട്. കഴിഞ്ഞ ദിവസം മരക്കൂട്ടം വരെയെത്തിയ ശശികലയെ തിരിച്ചിറങ്ങണമെന്ന നിർദേശം അനുസരിക്കാത്തതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group