
കോട്ടയം: ക്നാനായ സമുദായ സംരക്ഷണ സമിതി
കൺവെൻഷൻ 2024
ഡിസംബർ 1 ഞായർ 1.30 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും.
എൻ്റെ സമുദായം എൻ്റെ അവകാശം എന്നതാണ് സംരക്ഷണ സമിതി മുന്നോട്ടുവയ്ക്കുന്ന ആശയമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ക്നാനായ അതിരൂപതാ നേതൃത്വത്തിൻ്റെ പ്രവൃത്തികൾ, യാതൊരുവിധ മനം മാറ്റവും ഇല്ലാതെ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു എന്ന് മാത്രമല്ല, ഗോത്ര പിതാവിനെ തന്നെ അസാന്മാർഗിയായി ചിത്രീകരിച്ചുകൊണ്ട്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെറ്റായ/കൃത്രിമ രേഖകൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, നമ്മുടെ നാശത്തിനുവേണ്ടി മെത്രാൻതന്നെ മുന്നിട്ടു നിൽക്കുന്നതും, അതിനു കൂട്ടായി കുറെ വൈദികരും അല്മായ സംഘടനാ നേതാക്കളും അണിനിരക്കുന്നതും ശരിയായ നടപടിയല്ല.
സമുദായത്തിലെ സ്ത്രീകളുടെ അന്തസ്സിനെ താഴ്ത്തി കാണിക്കുന്ന നിയമാവലിയും രൂപതയുടെ ചില വൈദികരുടെ നേതൃത്വത്തിലുള്ള കള്ള ചരിത്ര നിർമ്മാണങ്ങളും മീഡിയ കമ്മീഷനിലൂടെയും അപ്നാദേശിലൂടെയുമുള്ള കള്ളപ്രചരണങ്ങളും നേർച്ചപ്പണം കൊണ്ട്
റോമിൽ പോയി കറങ്ങി നടന്നിട്ട് നമ്മളെ പറ്റിക്കുന്ന അല്മായ സംഘടനാ നേതൃത്വത്തിൻ്റെ കള്ളപ്രസ്താവനകളും നമ്മുടെ സമുദായത്തിന്റെ നിലനിൽപ്പിനെ തന്നെ പ്രത്യേകിച്ചും വരാനിരിക്കുന്ന കോടതി വിധികളെയും ബാധിച്ചിരിക്കുന്ന അവസ്ഥയിലാണന്ന് ഇവർ പറയുന്നു..
പ്രവാസികൾക്ക് വിശുദ്ധ കുർബാനയും വേദപാഠവും നിഷേധിക്കുന്ന, നിരപരാധികളെ കള്ളക്കേസിൽ പ്രതിയാക്കുന്ന, ഒക്ടോബർ 13-ന് നടത്താനിരുന്ന സമുദായ സംരക്ഷണ റാലി രാഷ്ട്രീയ സ്വാധീനത്തിലൂടെ കള്ള പരാതി നൽകി നിരോധിച്ച അതിരൂപതാ നേതൃത്വത്തിനെതിരെ, ദൈവനാമത്തിൽ അൽമായരെ വഞ്ചിക്കുന്ന/ ശിക്ഷിക്കുന്ന രൂപതാ നേതൃത്വത്തിനെതിരെയുള്ള ഒത്തുചേരലാണിത്.
പ്രൊഫ. മാത്യു പ്രാൽ (രക്ഷാധികാരി), ബിജു വാണിയപുരക്കൽ (പ്രസിഡൻ്റ്) ബേബി പരപ്പനാട്ട് (സെക്രട്ടറി) ജോയൻ പൗവ്വത്തിൽ (ട്രഷറർ) ഡൊമിനിക് സാവിയോ വാച്ചാച്ചിറയിൽ
എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.



