ധനമന്ത്രി കെ എന്‍ ബാലഗോപാലിന് മെഡിക്കല്‍ കോളേജില്‍ ചികിൽസയ്ക്ക് ചെലവായ തുക അനുവദിച്ചു; 1,91,601 രൂപ അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്ത് : സർക്കാർ ഉദ്യോഗസ്ഥർ റീ ഇമ്പേഴ്സ്മെൻ്റിനായി കാത്തിരിക്കേണ്ടി വരുന്നത് മാസങ്ങളും വർഷങ്ങളും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹൃദ്രോഗ ചികിത്സയ്ക്ക് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് ചെലവായ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. ചികിത്സയ്ക്കായി 1,91,601 രൂപയാണ് അനുവദിച്ച് സർക്കാർ ഉത്തരവ് ഉണ്ടായത്. ഈ മാസം 5 നാണ് തുക അനുവദിച്ച് പൊതുഭരണ അക്കൗണ്ട്‌സില്‍ നിന്നു ഉത്തരവ് ഇറങ്ങിയത്.
മെയ് 13 മുതല്‍ 14 വരെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മന്ത്രി ചികില്‍സ തേടിയത്. ആശുപത്രി വിട്ടിറങ്ങി രണ്ടാം ദിവസം അതായത് മെയ് 17ൽ ചികില്‍സയ്ക്ക് ചെലവായ തുക നല്‍കണമെന്ന് ബാലഗോപാല്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൃദ്രോഗ ചികിത്സയുടെ ഭാഗമായി ബാലഗോപാലിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. രണ്ട് ബ്ലോക്കുകളുണ്ടെന്ന് കണ്ടെത്തിയത്. തുക അനുവദിച്ച ഉത്തരവില്‍ ചികിത്സാ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
മന്ത്രിമാരുടെയും കുടുംബത്തിന്റെയും ചികില്‍സയ്ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം അനുവദിക്കാമെന്നാണ് ചട്ടം. ഇതനുസരിച്ചാണ് ബാലഗോപാലിനും തുക അനുവദിച്ചത്.
എന്നാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ആകട്ടെ ഏതെങ്കിലും അസുഖം വന്ന് ചികിത്സ നടത്തിയാൽ റീ ഇമ്പേഴ്സ്മെന്റിനായി മാസങ്ങളും വർഷങ്ങളും ഓഫീസുകൾ തോറും കയറിയിറങ്ങേണ്ട ഗതികേടാണ്. പേരിനൊരു മെഡിസെപ്പ് ഉണ്ടാക്കിയെങ്കിലും യാതൊരു ഗുണവുമില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.