video
play-sharp-fill

അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ; നിപ എന്ന് കേള്‍ക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേള്‍ക്കുമ്ബോള്‍ മുഖ്യമന്ത്രിയേയുമാണ് ഓര്‍മ്മ വരുന്നത്; മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി.

അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ; നിപ എന്ന് കേള്‍ക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേള്‍ക്കുമ്ബോള്‍ മുഖ്യമന്ത്രിയേയുമാണ് ഓര്‍മ്മ വരുന്നത്; മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി.

Spread the love

 

സ്വന്തം ലേഖകൻ 

മലപ്പുറം   : അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയെന്ന് കെ എം ഷാജി. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി.

വീണ ജോര്‍ജ് ഷോ കളിച്ച്‌ മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. നിപ എന്ന് കേള്‍ക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേള്‍ക്കുമ്ബോള്‍ മുഖ്യമന്ത്രിയേയുമാണ് ഓര്‍മ്മ വരുന്നത്. മലപ്പുറം കുണ്ടൂര്‍ അത്താണി മുസ്‌ലീം ലീഗ് സമ്മേളന വേദിയിലായിരുന്നു കെ എം ഷാജിയുടെ അതിര് വിട്ട പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിപയെ ഒരു സാധ്യതയായി മുഖ്യമന്ത്രിയും സിപിഎമ്മും കാണരുതെന്നും ഷാജി പറഞ്ഞു. വലിയ പ്രഗത്ഭയൊന്നുമല്ലെങ്കിലും മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് കാര്യങ്ങള്‍ ഏകോപിപ്പിച്ച്‌ കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ നിലവിലെ ആരോഗ്യ മന്ത്രിയുടെ യോഗ്യത എന്താണെന്ന് ലീഗ് നേതാവ് ചോദിച്ചു. നല്ല പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണ ജോര്‍ജിന്റെ മന്ത്രിപദവി.