play-sharp-fill
കെ.എം ഷാജിയുടെ ഭൂമിയിടപാടിൽ മുസ്ലീം ലീഗ് കൂട്ടത്തോടെ കുടുക്കിലേയ്ക്ക്: എം.കെ മുനീറിന്റെ ഭാര്യയെ ചോദ്യം ചെയ്തത് പത്തു മണിക്കൂറിലേറെ; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുസ്ലീം ലീഗിനെ കുടുക്കുന്നു

കെ.എം ഷാജിയുടെ ഭൂമിയിടപാടിൽ മുസ്ലീം ലീഗ് കൂട്ടത്തോടെ കുടുക്കിലേയ്ക്ക്: എം.കെ മുനീറിന്റെ ഭാര്യയെ ചോദ്യം ചെയ്തത് പത്തു മണിക്കൂറിലേറെ; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുസ്ലീം ലീഗിനെ കുടുക്കുന്നു

തേർഡ് ഐ ബ്യൂറോ

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസ് അടക്കമുള്ള കേസുകൾ സംസ്ഥാന സർക്കാരിനെയും സി.പിഎമ്മിനെയും പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ, തിരിച്ചടിയ്ക്കാൻ ഇടതു മുന്നണിയ്ക്കു കിട്ടിയ പിടിവള്ളിയായി കെ.എം ഷാജിയുടേത് അടക്കമുള്ള കേസുകൾ. കമറുദീൻ എം.എൽ.എയ്ക്കും, മുൻ മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞിനും സംസ്ഥാന സർക്കാർ കെണിയൊരുക്കിയപ്പോൾ, കെ.എം ഷാജിയെ പെടുത്താൻ ഒരുങ്ങി നിൽക്കുന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ്.

പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എം.എൽ.എയുമായ എം.കെ മുനീറിന്റെ ഭാര്യ നഫീസയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതോടെയാണ് കൂടുതൽ മുസ്ലീം ലീഗ് നേതാക്കൾ കുടുക്കിലാകുന്നത്. ഉച്ചയ്ക്ക് പതിനൊന്നര മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 9.30യ്ക്കാണ് അവസാനിച്ചത്. കെ.എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേർന്നാണെന്നുള്ള പരാതിയുടെ ഭാഗമായി ഇ.ഡി അന്വേഷണം നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിയാനാണ് നഫീസയെ വിളിപ്പിച്ചത്. അനധികൃത സ്വത്ത് സമ്ബാദന കേസിൽ കെ.എം ഷാജിക്കെതിരെ നടക്കുന്ന ഇ.ഡി അന്വേഷണത്തിനിടെയാണ് എം.കെ മുനീർ എം.എൽ.എക്ക് എതിരെയും പരാതി ഉയർന്നത്.

കെ.എം ഷാജി എം.എൽ.എയുടെ വിവാദ ഭൂമി ഇടപാടിൽ എം കെ മുനീറിനും പങ്കെന്നായിരുന്നു പരാതി. ഐ.എൻ.എൽ നേതാവ് അബ്ദുൾ അസീസാണ് പരാതി നൽകിയത്. വേങ്ങേരിയിലെ വിവാദമായ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേർന്നെന്ന് പരാതിയിൽ പറയുന്നു.

സ്ഥലം രജിസ്റ്റർ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാൽ ആധാരത്തിൽ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയിൽ പറയുന്നു. രജിസ്‌ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്ബ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങൾ വെട്ടിച്ചെന്നാണ് ആരോപണത്തിൽ ചൂണ്ടിക്കാട്ടുന്നത്.