മുന്‍ മന്ത്രി കെ.എം മാണിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായുള്ള കെ.എം മാണി ഫൗണ്ടേഷന് തിരുവനന്തപുരം നഗരത്തില്‍ സ്ഥലം അനുവദിച്ച് മന്ത്രിസഭാ യോഗം.

Spread the love

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം മാണിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായുള്ള കെ.എം മാണി ഫൗണ്ടേഷന് നഗരത്തില്‍ സ്ഥലം അനുവദിച്ചു മന്ത്രിസഭാ യോഗം.
തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് ഫൗണ്ടേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കി തീരുമാനമെടുത്തത്.

video
play-sharp-fill

ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്‌ക്കോ നല്‍കാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷന് സര്‍ക്കാര്‍ ഭൂമി കൈമാറിയിട്ടുള്ളത്. തോമസ് ഐസക് ധനമന്ത്രി ആയിരുന്നപ്പോഴാണ് എതിര്‍ ചേരിയിലായിരുന്ന മുന്‍ ധനമന്ത്രി കൂടിയായ കെ.എം മാണിക്ക് അദ്ദേഹത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് സ്മാരകം നിര്‍മിക്കുന്നതിന് 2020-21 ബജറ്റില്‍ അഞ്ചു കോടി രൂപ പ്രഖ്യാപിച്ചത്.

അദ്ദേഹത്തിന്റൈ കര്‍മ മണ്ഡലമായ തലസ്ഥാനത്ത് ഉചിതമായ സ്ഥലം കണ്ടെത്താനുള്ള ശ്രമം നടന്നു വരികയായിരുന്നു. പാലാ നിയോജക മണ്ഡലം രൂപീകരിച്ചതു മുതല്‍ തുടര്‍ച്ചയായി 13 തവണ വിജയിച്ച കെ.എം മാണി ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായി ചുമതല വഹിച്ചതിന്റെയും റോക്കോഡും സ്വന്തം പേരിലാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

25 വര്‍ഷം മന്ത്രിയായിരുന്ന അദ്ദേഹം 13 ബജറ്റുകള്‍ അവതരിപ്പിച്ചു. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്ന റെക്കോഡും കെ.എം മാണിയുടെ പേരിലാണ്. കാല്‍ നൂറ്റോണ്ടോളം നിയമ മന്ത്രിയായിരുന്ന അദ്ദേഹം ആഭ്യന്തരം, റവന്യൂ, നിയമം, ജലസേചനം, വൈദ്യുതി, തുറമുഖം, മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്