കുമാരനല്ലൂർ കാർത്തിക ഉത്സവം 15 മുതൽ: കാർത്തിക ദർശനം 23 ന്
സ്വന്തം ലേഖകൻ
കോട്ടയം: കുമാരനല്ലൂർ ദേവിക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം ഈമാസം 15 മുതൽ 24വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചരിത്രപ്രസിദ്ധമായ ത്യക്കാർത്തിക ദർശനം 23ന് നടക്കും. 15ന് വൈകുന്നേരം 4ന് കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. കൊടിയേറ്റിനു ശേഷം നടക്കുന്ന സാംസ്‌കാരികസമ്മേളനത്തിൽ സുപ്രസിദ്ധ ചല
ചിത്രപിന്നണി ഗായിക ഡോ. വൈക്കം വിജയലക്ഷ്മി ഭദ്രദീപം തെളിയിക്കും. സമ്മേളനത്തിൽ എംജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസിനെ ആദരിക്കും. പ്രശസ്ത നാദസ്വരവിദ്വാൻ ശ്രീ. തിരുവിഴാ ജയശങ്കറിന് ദേവി കാർത്യായനി പുരസ്‌കാരം സമ്മാനിക്കും. തൃക്കാർത്തിക ദിനമായ 23ന് തൃക്കാർത്തിക ദർശനം, മഹാപ്രസാദമൂട്ട്, പന്നാനദർശനം, ദേശദീപക്കാഴ്ച, പള്ളിവേട്ട എന്നിവ നടക്കും. വൈകുന്നേരം 5.30 മുതൽ 10 വരെയാണ് തൃക്കാർത്തിക ദേശവിളക്കും ദീപക്കാഴ്ചയും പൊന്നാന ദർശനവും നടക്കുക. 24ന് ഉത്സവം കൊടിയിറങ്ങും. വാർത്താസമ്മേളനത്തിൽ ക്ഷേതരം ഭരണാധികാരി സി എൻ. ശങ്കരൻ നമ്പൂതിരി, അസി. മാനേജർ ശ്രീ. കെ. എ. മുരളി, ജനറൽ കൺവീനർ ശ്രീ. കെ. ആർ. രാധാകൃഷ്ണൻ നായർ,പബ്ലിസിറ്റി കൺവീനർ ശ്രീ. ആനന്ദക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.